ശ്വേത മേനോന്‍, വികെ ശ്രീരാമന്‍ Source : Facebook
MOVIES

"വോട്ട് ഈ അമ്മയ്ക്ക് തന്നെ"; ശ്വേത മേനോന് പിന്തുണയുമായി വി.കെ. ശ്രീരാമന്‍

'അമ്മ'യില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ ശ്വേത മേനോനെതിരെ വിചിത്ര കേസുമായി മാര്‍ട്ടിന്‍ മേനചേരി എന്ന വ്യക്തി രംഗത്തെത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

താര സംഘടനയായ 'അമ്മ'യിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ നടി ശ്വേത മേനോന് പിന്തുണ അറിയിച്ച് നടന്‍ വി.കെ. ശ്രീരാമന്‍. ഫേസ്ബുക്കിലൂടെയാണ് ശ്രീരാമന്‍ പിന്തുണ അറിയിച്ചത്. "ഗര്‍ഭസ്ഥ ശിശുവിന്റെ ആത്മാവില്‍ കൈവെച്ച്, ഒച്ച ചെവിയോര്‍ത്തു കേട്ട് സന്തോഷിക്കുന്ന ഒരമ്മ. അതിനാല്‍ വോട്ട് ഈ അമ്മയ്ക്കു തന്നെ", എന്ന് എഴുതിക്കൊണ്ടാണ് ശ്രീരാമന്‍ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്.

ഓഗസ്റ്റ് 14നാണ് സംഘടനയിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാണ് ശ്വേത മേനോന്‍ പത്രിക സമര്‍പ്പിച്ചത്. ദേവനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.

പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ ശ്വേത മേനോനെതിരെ വിചിത്ര കേസുമായി മാര്‍ട്ടിന്‍ മേനചേരി എന്ന വ്യക്തി രംഗത്തെത്തിയിരുന്നു. അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചുവെന്നായിരുന്നു ശ്വേതയ്‌ക്കെതിരായ പരാതി. എന്നാല്‍ നടിക്കെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

അമ്മയില തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇത്തരത്തിലൊരു പരാതി ശ്വേത മേനോനെതിരെ വന്നതെന്നാണ് പിന്തുണച്ച് രംഗത്തെത്തിയ താരങ്ങളെല്ലാം പറഞ്ഞത്. പരാതിക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും നടി ശ്വേത മേനോന്‍ വ്യക്തമാക്കിയിരുന്നു. പരാതിയും കേസും ഗൂഢാലോചനയുടെ ഭാഗമാണെന്ന വിലയിരുത്തലിലാണ് നടി ശ്വേത മേനോന്‍.

SCROLL FOR NEXT