ഉർവശി  
MOVIES

ദേശീയ പുരസ്‌കാരം : ആടുജീവിതത്തിന് തടസമായത് എമ്പുരാന്‍ : ഉര്‍വശി

ദേശീയ പുരസ്‌കാരങ്ങള്‍ പ്രതിഭയുടെ അടിസ്ഥാനത്തിലാണ് നല്‍കേണ്ടത്. മറ്റൊരു മാനദണ്ഡവും അതിന് പാടില്ലെന്നും ഉര്‍വശി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

71-ാമത് ദേശീയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ പൃഥ്വിരാജ് - ബ്ലെസി ചിത്രമായ ആടുജീവിതത്തെ ജൂറി അവഗണിച്ചതില്‍ അതൃപ്തി പ്രകടിപ്പിച്ച് നടി ഉര്‍വശി. ന്യൂസ് മിനിറ്റിനോട് സംസാരിക്കവെ ആടുജീവിതത്തിന് അംഗീകാരം ലഭിക്കാത്തതിനെ ഉര്‍വശി ചോദ്യം ചെയ്തു.

"അവര്‍ക്ക് എങ്ങനെയാണ് ആടുജീവിതം അവഗണിക്കാന്‍ കഴിയുക? നജീബിന്റെ ജീവിതവും അദ്ദേഹത്തിന്റെ വേദനാജനകമായ കഷ്ടപാടുകളും സ്‌ക്രീനിലെത്തിക്കാന്‍ സമയവും പരിശ്രമവും നല്‍കി ശാരീരി പരിവര്‍ത്തനത്തിലൂടെ കടന്നുപോയ ഒരു നടനുണ്ട്. അത് എമ്പുരാന്‍ കാരണമാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. അവാര്‍ഡുകള്‍ ഒരിക്കലും രാഷ്ട്രീയവല്‍ക്കരിക്കരുത്", എന്നാണ് ഉര്‍വശി പറഞ്ഞത്.

"എനിക്ക് സംസാരിക്കാന്‍ കഴിയും കാരണം ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല. ഞാന്‍ എന്റെ നികുതി അടയ്ക്കുന്നുണ്ട്. എനിക്ക് ഒരു ഭയവുമില്ല. ഞാന്‍ ഇതെല്ലാം ഉന്നയിക്കുന്നത് എനിക്ക് വേണ്ടിയല്ല. എന്റെ പിന്നില്‍ നടക്കുന്നവര്‍ക്ക് വേണ്ടിയാണ്. വിജയിച്ചപ്പോള്‍ ഉര്‍വശി പോലും മിണ്ടാതിരുന്നു എന്ന് ആരും പറയരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു", എന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു.

"ദേശീയ പുരസ്‌കാരങ്ങള്‍ പ്രതിഭയുടെ അടിസ്ഥാനത്തിലാണ് നല്‍കേണ്ടത്. മറ്റൊരു മാനദണ്ഡവും അതിന് പാടില്ല", എന്നും ഉര്‍വശി പറഞ്ഞു.

2025ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ ഗുജറാത്ത് കലാപത്തെ കുറിച്ച് സംസാരിച്ചതില്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇതേ തുടര്‍ന്ന് ചിത്രത്തിന് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് സിനിമയിലെ ചില ഭാഗങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു.

ഉള്ളൊഴുക്കിലെ പ്രകടനത്തിനാണ് ഉര്‍വശിക്ക് മികച്ച സഹനടിക്കുള്ള 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. ഉള്ളൊഴുക്ക് തന്നെയായിരുന്നു മികച്ച മലയാള ചിത്രം. പൂക്കാലത്തിലെ അഭിനയത്തിന് വിജയരാ

SCROLL FOR NEXT