ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോടപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കു വെച്ചത്. തുടര്‍ന്ന് ആരാധകരുടെ കമന്റുകള്‍ കൊണ്ട് പോസ്റ്റ് നിറയുകയായിരുന്നു. വരാനിരിക്കുന്ന മഹേഷ് നാരായണനൊടൊപ്പമുള്ള ചിത്രത്തില്‍ മമ്മൂട്ടിയോടും മോഹന്‍ലാലിനോടുമൊപ്പം സ്‌ക്രീനില്‍ കുഞ്ചാക്കോ ബോബനും ഉണ്ടാവുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.
തന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും ഒരുമിച്ചു സ്‌ക്രീനില്‍ കാണുവാന്‍ സാധിക്കുമെന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇരുവരെയും ഒരുമിച്ചു കാണുവാന്‍ കാത്തിരുക്കുകയാണെന്നാണ് നടന്‍ ഫര്‍ഹാന്‍ ഫാസില്‍ കമ്മെന്റ് ഇട്ടത്. 'അതിരടി മാസ്സ്', വീണ്ടുമൊരു 20 -20 തുടങ്ങിയ രസകരമായ കമെന്റുകളും പോസ്റ്റിനടിയില്‍ വന്നിട്ടുണ്ട്. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും കുഞ്ചാക്കോ ബോബനും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഒന്നിച്ചുള്ള കൊളോമ്പോയില്‍ നിന്നുമെടുത്ത വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ അണിയിച്ചൊരുക്കുകൊണ്ടുള്ള മഹേഷ് നാരായണന്റെ മള്‍ട്ടിസ്റ്റാര്‍ സിനിമയുടെ ചിത്രീകരണം ശ്രീലങ്കയില്‍ ആരംഭിച്ചു . ശ്രീലങ്ക കൂടാതെ ഡല്‍ഹി, വിശാഖപട്ടണം, ദുബായ്, യു കെ, അസര്‍ബെയ്ജാന്‍ എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. മലയാളത്തിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രമായിരിക്കും ഇത് എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത് . ബോളിവുഡ് ചിത്രം ഡങ്കിക്ക് ക്യാമറ ചലിപ്പിച്ച മനുഷ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ടേക്ക് ഓഫ്, മാലിക് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ മഹേഷ് നാരായണനോടപ്പമുള്ള മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. മമ്മൂട്ടി - മോഹന്‍ലാല്‍ എന്നിവരോടൊപ്പം ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സിലാണ് അവസാനമായി കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചത്.