MOVIES

യഷിനൊപ്പം ഗീതു മോഹന്‍ദാസ്; 'ടോക്‌സിക്' ചിത്രീകരണം ആരംഭിച്ചു

ബെംഗളൂരുവില്‍ നടന്ന പൂജാ ചടങ്ങുകളോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചത്

Author : ന്യൂസ് ഡെസ്ക്

കെജിഎഫ് താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം ടോക്‌സിക്കിന്‍റെ ചിത്രീകരണം ആരംഭിച്ചു. ബെംഗളൂരുവില്‍ നടന്ന പൂജാ ചടങ്ങുകളോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ടോക്‌സിക്കിനൊപ്പമുള്ള യാത്ര ആരംഭിക്കുന്നുവെന്ന് യഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കെവിഎൻ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ വെങ്കട്ട് കെ. നാരായണയും, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്. യഷിന്റെ പത്തൊൻപതാം സിനിമയാണിത്. 'ടോക്സിക് - എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവർത്തകരെക്കുറിച്ചുമുള്ള വിവരങ്ങൾ വരും ദിവസങ്ങളില്‍ പുറത്തുവരും.

നിവിന്‍ പോളി പ്രധാന വേഷത്തിലെത്തി നിരൂപക പ്രശംസ പിടിച്ചുപറ്റിയ മൂത്തോന് ശേഷം ഗീതു മോഹന്‍ദാസ് ഒരുക്കുന്ന ചിത്രമാണ് ടോക്സിക്. സായി പല്ലവി ചിത്രത്തില്‍ യഷിന്‍റെ നായികയായി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിആർഓ പ്രതീഷ് ശേഖർ.

SCROLL FOR NEXT