മമ്മൂട്ടി 
MOVIES

വയനാട്ടിലെ ജനങ്ങളെ നിങ്ങള്‍ കഴിയുന്ന പോലെ സഹായിക്കണം: ഫിലിംഫെയര്‍ വേദിയില്‍ മമ്മൂട്ടി

നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചത്

Author : ന്യൂസ് ഡെസ്ക്

69-ാമത് സൗത്ത് ഫിലിം ഫെയര്‍ പുരസ്‌കാര വേദിയില്‍ വെച്ച് വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ച് നടന്‍ മമ്മൂട്ടി. മികച്ച നടനുള്ള തന്റെ 15-ാമത് സൗത്ത് ഫിലിം ഫെയര്‍ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു താരം. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിക്ക് പുരസ്‌കാരം ലഭിച്ചത്. ഏറെ സന്തോഷിക്കേണ്ട ഒരു സമയമായിരുന്നു. എന്നാല്‍ എനിക്കിത് ദുഖകരമായ ഒരു സമയമാണെന്നാണ് മമ്മൂട്ടി വേദിയില്‍ പറഞ്ഞത്.

മമ്മൂട്ടിയുടെ വാക്കുകള്‍ :

ഇത് എന്റെ 15ാമത് ഫിലിം ഫെയര്‍ അവാര്‍ഡാണ്. ഇത് 'നന്‍പകല്‍ നേരത്ത് മയക്കം' എന്ന ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. ഇതൊരു ബൈലിങ്ക്വല്‍ ചിത്രമാണ്. തമിഴിലും മലയാളത്തിലുമാണ് ഈ സിനിമ എടുത്തിരിക്കുന്നത്. മാത്രമല്ല ഈ ചിത്രം ഞാന്‍ തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

എന്റെ സംവിധായകനോടും നന്‍പകല്‍ നേരത്ത് മയക്കം ചിത്രത്തിന്റെ ക്രൂവിനോടും പിന്നെ എന്റെ കൂടെ അഭിനയിച്ചവര്‍ക്കും നന്ദി പറയുന്നു. ഈ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുന്നു. ഇത് ശരിക്കും ഏറെ സന്തോഷിക്കേണ്ട ഒരു സമയമായിരുന്നു. എന്നാല്‍ എനിക്കിത് ദുഖകരമായ ഒരു സമയമാണ്. വയനാടിന്റെ ഈ ദുരവസ്ഥയില്‍ ഏറെ വിഷമമുണ്ട്. അവിടെ ഉണ്ടായിരുന്ന എല്ലാവരേയും ഈ അവസരത്തില്‍ ഞാന്‍ ഓര്‍മിക്കുന്നു.

അവിടെ ഉള്ളവര്‍ക്കു വേണ്ടി നിങ്ങള്‍ എല്ലാവരും കഴിയുന്ന പോലെ സഹായിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍ കഴിയുന്ന പോലെ അവരെ സപ്പോര്‍ട്ട് ചെയ്യുക. നന്ദി.

SCROLL FOR NEXT