'പ്ലൂട്ടോ' ആദ്യ ഗാനം 
MUSIC

'യുഎഫ്ഒ മോഡി'ൽ അൽത്താഫും നീരജ് മാധവും; 'പ്ലൂട്ടോ' ആദ്യ ഗാനം പുറത്ത്

'തൂക്കി ചുവന്ന കരങ്ങളോടെ...' എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം അർക്കാഡോ സംഗീത സംവിധാനം ചെയ്ത ഗാനമാണിത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം 'പ്ലൂട്ടോ'യിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. 'യുഎഫ്ഒ മോഡ്' എന്ന് പേരിട്ടിരിക്കുന്ന ഈ ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. തിയേറ്ററുകളിൽ വൻ തരംഗമായി മാറിയ 'വാഴ 2' എന്ന ചിത്രത്തിലെ, പ്രേക്ഷകർ നെഞ്ചിലേറ്റിയ 'തൂക്കി ചുവന്ന കരങ്ങളോടെ...' എന്ന സൂപ്പർഹിറ്റ് ഗാനത്തിന് ശേഷം പ്രശസ്ത മ്യൂസിക് പ്രൊഡ്യൂസറായ അർക്കാഡോ (Arcado) സംഗീത സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ഗാനമാണിത് എന്ന പ്രത്യേകതയും 'യുഎഫ്ഒ മോഡി'നുണ്ട്.

സെഞ്ച്വറി ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും, ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസും ചിത്രം തിയേറ്ററുകളിൽ എത്തിക്കും. ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. വ്യത്യസ്തമായ പ്രമേയവും അവതരണ ശൈലിയും കൊണ്ട് ശ്രദ്ധേയമാകുന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്.

യുവതലമുറയെ ഹരം കൊള്ളിക്കുന്ന വെസ്റ്റേൺ ബീറ്റുകളും വേറിട്ട വരികളും കോർത്തിണക്കിയാണ് 'യുഎഫ്ഒ മോഡ്' ഒരുക്കിയിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകനായ വിഷ്ണു വിജയ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത് എന്നത് ഇതിന്റെ പ്രധാന ആകർഷണമാണ്. അർക്കാഡോ സംഗീത സംവിധാനവും പ്രൊഡക്ഷനും നിർവഹിച്ചിരിക്കുന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് ജനപ്രിയ ഗാനരചയിതാവ് ശബരീഷ് വർമയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിയാസ് മുഹമ്മദ് ആണ്.

അൽത്താഫ് സലീം അന്യഗ്രഹജീവിയായി എത്തുമ്പോൾ നീരജ് മാധവിനൊപ്പം അജു വർഗീസ്, അർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്. സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

വിഷ്ണു ശർമ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിങ്ങും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്.

വ്യത്യസ്തമായ പ്രമേയവും അവതരണവും കൊണ്ട് മലയാളി പ്രേക്ഷകർക്ക് ഒരു പുതിയ സിനിമാ അനുഭവം നൽകാൻ 'പ്ലൂട്ടോ'യ്ക്ക് കഴിയുമെന്നാണ് ടീസർ നൽകുന്ന സൂചന. ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്‌തെറ്റിക്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യറാണ്.

പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്‌സ്: ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ. പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്: സ്‌നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ : അപർണ ഗിരീഷ്.

SCROLL FOR NEXT