'ഡിസി' സിനിമ 
MUSIC

'റിവഞ്ച്' കഴിഞ്ഞു, ഇനി 'ഹാങ്ങോവ'! വീണ്ടും ഹിറ്റടിക്കാൻ അനിരുദ്ധ്, 'ഡിസി' ആദ്യ ഗാനം പുറത്ത്

'ക്യാപ്റ്റൻ മില്ലർ', 'സാനി കായിദം' എന്നിവയ്ക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഡിസി'

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്ന തമിഴ് ചിത്രമാണ് 'ഡിസി'. 'റോക്കി', 'ക്യാപ്റ്റൻ മില്ലർ', 'സാനി കായിദം' എന്നീ സിനിമകൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. സിനിമയുടെ ട്രെയ്‌ലർ സൗണ്ട് ട്രാക്ക്, 'രാഗാ ഓഫ് റിവഞ്ച്' ഇതിനോടകം ട്രെൻഡിങ് ആയി ലിസ്റ്റുകളിൽ ഇടംപിടിച്ചുകഴിഞ്ഞു. ഇപ്പോഴിതാ, സിനിമയിലെ ആദ്യ സിംഗിൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

'ഹാങ്ങോവ' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ഹെയ്‌സൻബർഗ് വരികൾ രചിച്ചിരിക്കുന്ന പാട്ട് ആലപിച്ചിരിക്കുന്നത് അനിരുദ്ധ് ആണ്. അക്കോസ്റ്റിക് ഗിറ്റാർ - സജിത് സത്യ, അഡീഷണൽ ബാക്കിങ് വോക്കൽസ്, ഹാർമണീസ് - അർജുൻ ചാണ്ടി, അഡീഷണൽ റിഥം പ്രോഗ്രാമിങ് - ശശാങ്ക് വിജയ്, അഡീഷണൽ കീബോർഡ് & സിന്ത് പ്രോഗ്രാമിങ് - മാർഷൽ റോബിൻസൺ, അഡീഷണൽ കീബോർഡ് പ്രോഗ്രാമിങ് - ക്ലിന്റൺ റോബിൻസൺ, മ്യൂസിക് അഡ്വൈസർ - അനന്തകൃഷ്ണൻ, ക്രിയേറ്റീവ് കൺസൾട്ടന്റ് - സജിത് സത്യ, സെഷൻ അസിസ്റ്റന്റ് - ശിവകിരൺ. മികച്ച പ്രതികരണമാണ് സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളിൽ ഗാനത്തിന് ലഭിക്കുന്നത്. അനിരുദ്ധിന്റെ മറ്റൊരു വൈറൽ ഹിറ്റായി മാറുകയാണ് 'ഹാങ്ങോവ'.

വാമിഖ ഗബ്ബി, സഞ്ജന കൃഷ്ണമൂർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സംവിധായകൻ അരുൺ മാതേശ്വരൻ ആണ് തിരക്കഥ. സൺ പിക്ചേഴ്സ് ആണ് 'ഡിസി' സിനിമയുടെ നിർമാണം. ജൂലൈ 31ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

അഡീഷണൽ സ്ക്രീൻപ്ലേ: അരുൺ രഞ്ജൻ, സംഭാഷണം: അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം: മുകേഷ് ജി, ചിത്രസംയോജനം: ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ: ഹരീഷ് അരുൺ എം, കലസംവിധാനം: കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ: പെരുമാൾ ശെൽവം, ചമയം: വിനോദ് സുകുമാരൻ, സ്റ്റിൽസ്: അമീർ, ശബ്ദലേഖനം: സിങ്ക് സിനിമാസ്, ഓഡിയോ​ഗ്രാഫി: വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ്: വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ്: രംഗ, വിഷ്വൽ ഇഫക്ട്സ്: പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി രമേശ് കുച്ചിരായർ, കെ.ടി.എസ്. സ്വാമിനാഥൻ.

SCROLL FOR NEXT