ലോകം മുഴുവനുമുള്ള ബിടിഎസ് ആരാധകരുടെ കാത്തിരിപ്പ് അങ്ങനെ പരിസമാപ്തിയിലേക്ക് അടുക്കുകയാണ്. ദക്ഷിണ കൊറിയന്‍ സംഗീത ബാന്‍ഡായ ബിടിഎസ് അംഗങ്ങളെല്ലാം നിര്‍ബന്ധിത സൈനിക സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തി തുടങ്ങി.ദക്ഷിണ കൊറിയയില്‍ പുരുഷന്മാര്‍ക്ക് നിര്‍ബന്ധമായ സൈനിക സേവനത്തിനായാണ് ബിടിഎസ് അംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം യാത്ര തിരിച്ചത്.
ആര്‍എം, സുഗ, ജിന്‍, ജിമിന്‍, വി, ജെ-ഹോപ്, ജങ്കൂക്ക് എന്നിവരാണ് ലോകം മുഴുവന്‍ ആരാധകരുള്ള ബിടിഎസ് താരങ്ങള്‍. പതിനെട്ട് മാസമാണ് സൈനിക സേവനം.
ആര്‍എം, വി എന്നിവര്‍ കഴിഞ്ഞ ദിവസമാണ് സൈനിക സേവനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയത്. വന്‍ വരവേല്‍പ്പാണ് ആരാധകര്‍ താരങ്ങള്‍ക്ക് നല്‍കിയത്.
ഇവര്‍ക്കു പിന്നാലെ, ജങ്കൂക്ക്, ജിമിന്‍ എന്നിവരും പിന്നാലെ എത്തി. ജെ-ഹോപ്പ്, ജിന്‍ എന്നിവര്‍ നേരത്തേ തന്നെ സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയിരുന്നു.
ഇനി സുഗ മാത്രമാണ് മടങ്ങിയെത്താനുള്ളത്. സുഗയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. താരങ്ങളെല്ലാം മടങ്ങിയെത്തി തുടങ്ങിയതോടെ സോഷ്യല്‍മീഡിയയില്‍ BTS BACK എന്ന ഹാഷ് ടാഗും ട്രെന്‍ഡിങ് ആണ്.
സൈനിക സേവനത്തിനായി പോകുന്നതിന് മുമ്പ് ബിടിഎസ് താരങ്ങള്‍ ബാന്‍ഡില്‍ നിന്ന് ബ്രേക്ക് എടുത്ത് സ്വന്തം വര്‍ക്കുകളും പുറത്തിറക്കിയിരുന്നു. ഇനി ആരാധകരുടെ കാത്തിരിപ്പാണ്, താരങ്ങളെല്ലാം തിരിച്ചു വന്ന് ഒരു റീയൂണിയനായി.