Source: Files
MUSIC

കെ- പോപ്പിലേക്കുള്ള വഴി തെളിയുന്നു; ഇന്ത്യയിലെ ആദ്യ ഓഡിഷനൊരുങ്ങി ബിടിഎസ് എജൻസി ഹൈബ്

ഇന്ത്യൻ പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ഓഡിഷൻ...

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ സംഗീത പ്രേമികൾക്ക് കെ പോപ്പിലേക്കുള്ള വഴിയൊരുങ്ങുന്നു. ബിടിഎസ് ഏജൻസിയായ ഹൈബ് ഇന്ത്യയിലെ ആദ്യ ഓഡിഷൻ പ്രഖ്യാപിച്ചു. ഇന്ത്യൻ പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. ഓൺലൈനായും നേരിട്ടും വിവിധ ഘട്ടങ്ങളിലായി ഓഡിഷൻ നടക്കും. വോക്കൽസ്, ഡാൻസ്, റാപ്പ് എന്നിവയിലെ മികവാണ് പരിഗണിക്കുക.

ഇന്ത്യയിൽ അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗുവാഹത്തി, ഹൈദരബാദ്, കൊൽക്കത്ത, മുംബൈ, പുനെ എന്നിവിടങ്ങളിൽ ഈ മാസം 31 നാണ് നേരിട്ടുള്ള ഓഡിഷനുകൾ നടക്കുക. ഓഡിഷന്റെ രീതികളും, പങ്കെടുക്കാൻ വേണ്ട യോഗ്യതകളും ഉൾപ്പെടെ വിശദ വിവരങ്ങൾ അടുത്ത ദിവസം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കലാകാരന്മാരെ താരങ്ങളാക്കാൻ സഹായിക്കുന്നതിന് പ്രശസ്തമായ 'കെ-പോപ്പ് പരിശീലന ശൈലി' ഉപയോഗിക്കാനുള്ള പദ്ധതിയാണ് കമ്പനി തയ്യാറാക്കുന്നത്.

2025 സെപ്റ്റംബറിൽ, ഹൈബ് ഇന്ത്യ എന്ന പേരിൽ മുംബൈയിൽ ഫ്രാഞ്ചെസി സ്ഥാപിച്ചിരുന്നു. ദക്ഷിണ കൊറിയയ്ക്ക് പുറത്തുള്ള അവരുടെ അഞ്ചാമത്തെ വലിയ സ്ഥാപനമാണിത്. ഹൈബ് ഇന്ത്യ ഓഫീസ് തുടങ്ങിയതിന് ശേഷമുള്ള ആദ്യ പ്രഖ്യാപനമാണ് ഇത്. ബിടിഎസ്, സെവന്റീൻ, ക്യാറ്റ്സ് ഐ തുടങ്ങി ഏഴിലേറെ പ്രമുഖ ബ്രാൻഡുകൾ ഹൈബ് എൻ്റർടെയ്ൻമെൻ്റ് കമ്പനിക്ക് കീഴിലുണ്ട്.

SCROLL FOR NEXT