MUSIC

സംഗീത സംവിധായകൻ ദേവ അന്തരിച്ചു

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലായി നൂറുകണക്കിന് സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. തമിഴ്നാട് സർക്കാരിൻ്റെ കലൈമാമണി പുരസ്കാരം, മികച്ച സംഗീതസംവിധായകനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ബാഷ, അണ്ണാമലൈ, ആശൈ, കാതൽ കോട്ടൈ, വാലി, ഖുഷി തുടങ്ങിയ ചിത്രങ്ങളിൽ സംഗീതമൊരുക്കിയതും ദേവയാണ്.

1950 നവംബർ 20 ന് ദേവനേശൻ ചൊക്കലിംഗം എന്ന പേരിൽ ജനിച്ച ദേവ, തമിഴ് സിനിമയിലെ പ്രമുഖ സംഗീത സംവിധായകരിൽ ഒരാളായിരുന്നു. വ്യത്യസ്തമായ ഈണങ്ങൾ, നാടൻ തനിമയോട് കൂടിയ രചനകൾ, മുഖ്യധാരാ സിനിമകളിൽ സംഗീതത്തിൻ്റെ ജനപ്രീതിക്ക് നൽകിയ സംഭാവനകൾ എന്നിവയാൽ അദ്ദേഹം പ്രശസ്തനായിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം സിനിമകളിലായി നൂറുകണക്കിന് സിനിമകൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. 1980 കളുടെ അവസാനത്തിലും 1990 കളുടെ തുടക്കത്തിലും ദേവ തമിഴ് സിനിമയിൽ ശ്രദ്ധേയനായി. 1990 കളിൽ കൊമേർഷ്യൽ പരമായി വിജയിച്ച നിരവധി സിനിമകളുടെ സൗണ്ട് ട്രാക്കുകൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിൻ്റെ സംഗീതം ഒരു പ്രധാന പങ്ക് വഹിച്ചു.

SCROLL FOR NEXT