'മോളിവുഡ് ടൈംസ്' 
MUSIC

നസ്‌ലന്റെ കിടിലൻ ഡാൻസ്, ജേക്‌സിന്റെ ഈണം; 'മോളിവുഡ് ടൈംസ്' ആദ്യ ഗാനം പുറത്ത്

'അപ്ന ഫ്രൈഡെ ആയേഗാ' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

നസ്‌ലൻ, സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'മോളിവുഡ് ടൈംസ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'അപ്ന ഫ്രൈഡെ ആയേഗാ' എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. നസ്‌ലന്റെ തകർപ്പൻ നൃത്തച്ചുവടുകളാണ് ഗാനരംഗത്തിന്റെ സവിശേഷത. ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ജേക്സ് ബിജോയ് ഈണമിട്ട ഗാനം സഞ്ജിത്ത് ഹെഗ്ഡെ ആണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ ആണ് വരികൾ. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് 'മോളിവുഡ് ടൈംസ്' നിര്‍മിക്കുന്നത്. രാമു സുനിലാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. വിശ്വജിത്ത് ഒടുക്കത്തിൽ ആണ് ഛായാഗ്രഹണം. മെയ് 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

എഡിറ്റിങ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്സിങ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റും: മാഷർ ഹംസ, മേക്കപ്പ്: റോണെക്സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്‌എക്സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പിആർഒ: എ.എസ്. ദിനേശ് , സ്റ്റിൽസ്: ബോയക്, ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്‌ൻമെന്റ്.

SCROLL FOR NEXT