ന്യൂസ് മലയാളം വിനീത് ശ്രീനിവാസൻ ലൈവ് 
MUSIC

തൃശൂരിനെ ആവേശത്തിലാക്കി ന്യൂസ് മലയാളം വിനീത് ശ്രീനിവാസൻ ലൈവ്

പരിപാടിയുടെ മുഖ്യ സംഘാടകരായ മൈജി ഏർപ്പെടുത്തിയ സമ്മാന മത്സരത്തിലും നിരവധിയാളുകൾ പങ്കാളികളായി

Author : ന്യൂസ് ഡെസ്ക്

തൃശൂർ: സാംസ്കാരിക നഗരിയിലെ സംഗീതപ്രേമികൾക്ക് ആവേശമായി ന്യൂസ് മലയാളം വിനീത് ശ്രീനിവാസൻ ലൈവ്. വിനീതും സംഘവും ആലപിച്ച ഗാനങ്ങൾ ആസ്വദിക്കാൻ നൂറുകണക്കിന് ആസ്വാദകരാണ് തൃശൂരിലേക്ക് ഒഴുകിയെത്തിയത്. പഴമയും പുതുമയും കോർത്തിണക്കിയ ഗാനങ്ങളിലൂടെ വിനീത് ആസ്വാദകരുടെ മനസുകൾ കീഴടക്കി.

പൂരങ്ങളുടെ നാടിനെ കോരിത്തരിപ്പിച്ചാണ് വിനീതിന്റെ ഓരോ പാട്ടുകളും ആസ്വാദകരിലേക്ക് ഒഴുകിയെത്തിയത്. പ്രവൃത്തി ദിവസമായിട്ടും ഇഷ്ടഗായകനെ കാണാനും സംഗീത നിശ ആസ്വദിക്കാനുമായി നിരവധി ആളുകളാണ് തിരുവമ്പാടി കൺവെൻഷൻ സെന്ററിലേക്ക് എത്തിയത്.

പഴമയും പുതുമയും കോർത്തിണക്കിയ ഗാനങ്ങളിലൂടെയും സ്വതസിദ്ധമായ ശൈലിയിലൂടെയും വിനീത് ആസ്വാദകരുടെ മനസുകൾ കീഴടക്കി. പ്രായഭേദമന്യേ ചെറുപ്പക്കാരും മുതിർന്നവരും ഒരുപോലെ സംഗീത നിശയുടെ താളത്തിൽ അലിഞ്ഞു.

പരിപാടിയുടെ മുഖ്യ സംഘാടകരായ മൈജി ഏർപ്പെടുത്തിയ സമ്മാന മത്സരത്തിലും നിരവധിയാളുകൾ പങ്കാളികളായി. തൃശൂർ ചേർപ്പ് സ്വദേശിനി അഞ്ജന ജീവൻ പ്രസാദ് മത്സരത്തിൽ ഒന്നാം സമ്മാനത്തിന് അർഹയായി.

ന്യൂസ് മലയാളം മാർക്കറ്റിങ് ഔട്ട് റീച്ചിന്റെ ഭാഗമായി നടന്ന പരിപാടിയിൽ വിനീത് ശ്രീനിവാസന് ഒപ്പം നിരവധി കലാകാരന്മാരും പങ്കെടുത്തു. ന്യൂസ് മലയാളം പ്രേക്ഷകരോടും ആരാധകരോടും ഇനിയും കണ്ടുമുട്ടാം എന്ന് ഉറപ്പുനൽകിയാണ് വിനീതും സംഘവും മടങ്ങിയത്.

SCROLL FOR NEXT