തമിഴ് ഐഡൽ 
MUSIC

തമിഴ് ഐഡൽ ആദ്യ ഓഡിഷൻ ഓഗസ്റ്റ് 23ന്

സോണി വിഴയും സോണി ലിവും ചേർന്നാണ് ‘തമിഴ് ഐഡൽ’ ഒരുക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തമിഴ്നാടിന്റെ അടുത്ത സംഗീത പ്രതിഭയെ കണ്ടെത്താനുള്ള ഏറ്റവും വലിയ മ്യൂസിക് ഹണ്ടിന് ചെന്നൈയിൽ തുടക്കമാകുന്നു. ‘തമിഴ് ഐഡലിന്റെ’ ആദ്യ ഓഡിഷനുകൾ ഓഗസ്റ്റ് 23ന് ആരംഭിക്കും. സൂപ്പർ ജഡ്ജ് എ.ആർ. റഹ്മാൻ പ്രഖ്യാപിച്ച ‘തമിഴ് ഐഡൽ’, തമിഴ്നാട്ടിലെ യുവ സംഗീത പ്രതിഭകളെ അവരുടെ കഴിവ് ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും അവിസ്മരണീയമായൊരു സംഗീത യാത്രയുടെ ഭാഗമാകാനും ക്ഷണിക്കുകയാണ്.

14നും 30നും ഇടയിൽ പ്രായമുള്ള ഗായക പ്രതിഭകൾക്ക് ചെന്നൈ മേൽ അയനമ്പാക്കത്തെ വേലമ്മാൾ വിദ്യാലയ അന്നക്സറിൽ നടക്കുന്ന ഓഡിഷനിൽ പങ്കെടുക്കാം. ജീവിതത്തിലെ തന്നെ ഏറ്റവും വലിയ സംഗീത യാത്രയുടെ ഭാഗമാകാനും തമിഴ്നാടിന്റെ അടുത്ത സംഗീത സെൻസേഷനായി മാറാനുമുള്ള അവസരമാണ് 'തമിഴ് ഐഡൽ' ഒരുക്കുന്നത്.

സോണി വിഴയും സോണി ലിവും ചേർന്ന് തമിഴ് പ്രേക്ഷകർക്കായി അവതരിപ്പിക്കുന്ന ‘തമിഴ് ഐഡൽ’, തമിഴ്നാട്ടിലുടനീളമുള്ള വൈവിധ്യമാർന്നതും അസാധാരണവുമായ സംഗീത പ്രതിഭകളെ ഒരൊറ്റ വേദിയിലെത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. സംഗീതത്തോടുള്ള അഭിനിവേശവും കഴിവും ഉള്ള യുവഗായകർക്ക് തങ്ങളുടെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാകുകയാണ് ഈ ഓഡിഷൻ.

തമിഴ് ഐഡൽ
SCROLL FOR NEXT