MUSIC

'ഭൂമി ഞാന്‍ വാഴുന്നിടം', 'അജിതാ ഹരേ'; കാലിക്കറ്റ് സര്‍വകലാശാല പാഠ്യ വിഷയത്തില്‍ വേടനും ഗൗരി ലക്ഷ്മിയും

മൈക്കിള്‍ ജാക്‌സന്റെ 'They dont care about us' നൊപ്പമാണ് ' ഭൂമി ഞാന്‍ വാഴുന്നിടം' താരതമ്യ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കാലിക്കറ്റ് സര്‍വകലാശാലയിലെ പാഠ്യവിഷയത്തില്‍ വേടനും ഗൗരി ലക്ഷ്മിയും. ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ 'ഭൂമി ഞാന്‍ വാഴുന്നിടം' എന്ന പാട്ടും ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ'യും ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ 'They dont care about us' നൊപ്പമാണ് ' ഭൂമി ഞാന്‍ വാഴുന്നിടം' താരതമ്യ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളം റാപ് സംഗീതത്തിനുള്ള താരതമ്യ പഠനമാണ് നടക്കുക. മലയാളം മൂന്നാം സെമസ്റ്ററില്‍ താരതമ്യ സാഹിത്യ പരിചയം എന്ന വിഭാഗത്തിലാണ് വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയത്. മലയാളം മൈനര്‍ കോഴ്‌സിന്റെ ഭാഗമായാണ് താരതമ്യ സാഹിത്യത്തില്‍ വേടന്റെ പാട്ടും ഉള്‍പ്പെടുത്തിയത്.

ക്ലാസിക്കല്‍ കലാരൂപങ്ങളുടെ പുനരാവിഷ്‌കാരവുമായി ബന്ധപ്പെട്ട താരതമ്യപഠനത്തിലാണ് ഗൗരി ലക്ഷ്മിയുടെ 'അജിതാ ഹരേ' ഉള്‍പ്പെടുത്തിയത്. കോട്ടയ്ക്കല്‍ പി.എസ്.വി നാട്യസംഘത്തിന്റെയും മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റിയുടെയും ക്ലാസിക്കല്‍ ശൈലിയിലുള്ള ആലാപനവുമായാണ് ഈ പാട്ടിനെ താരതമ്യപ്പെടുത്തിയത്.

കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററില്‍ ജനപ്രിയസംസ്‌കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, റീല്‍സും വെബ് സീരീസും പോഡ്കാസ്റ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

SCROLL FOR NEXT