MUSIC

'പുരട്ചി'യുമായി വേടൻ; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' പ്രൊമോ സോങ് പുറത്ത്

'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്

Author : ന്യൂസ് ഡെസ്ക്

പാർവതി തിരുവോത്ത് പൊലീസ് വേഷത്തിൽ എത്തുന്ന 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' സിനിമയുടെ പ്രൊമോ സോങ് പുറത്ത്. മുജീബ് മജീദ് ചിട്ടപ്പെടുത്തിയ 'പുരട്ചി' എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് റാപ്പർ വേടനാണ്. പാട്ടിലെ റാപ്പ് ഭാഗങ്ങൾ എഴുതിയിരിക്കുന്നത് വേടനാണ്. അഡീഷണൽ ലിറിക്സ് - ശ്യാം മുരളീധരൻ, ബാക്കിങ് വോക്കൽസ് - മോസസ് ടോബി, അരുവി, സാരംഗ് സുനിൽ.

'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' . 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമാണം. ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിൽ എത്തും.

ആശ്രിത നിയമനത്തിലൂടെ പൊലീസ് കോൺസ്റ്റബിളായി ജോലി ലഭിച്ച് ചുമതലയേൽക്കുന്ന ഒരു സ്ത്രീയുടെ ഔദ്യോഗിക ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് ത്രില്ലർ ഴോണറിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പൂർണമായും ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.

സിനിമാഭിനയ ജീവിതത്തിൽ 20 വർഷം പിന്നിട്ട പാർവതിയുടെ ആദ്യ പോലീസ് വേഷമാണിത്. വിനയ് ഫോർട്ട് വിജയരാഘവൻ, സായ് കുമാർ, പ്രശസ്ത തമിഴ് നടൻ പാർത്ഥിപൻ, മാത്യു തോമസ്, സിദ്ധാർത്ഥ് ഭരതൻ, അസീസ് നെടുമങ്ങാട്, ജയശീ, ഉണ്ണിമായാ പ്രസാദ്, സിറാജ്, നിയാസ് ബക്കർ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സിനിമയുടെ തിരക്കഥ രചിച്ചത് പി.എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്. 'ചമൻ ചാക്കോ എഡിറ്റിങ്ങും റോബി രാജ് ക്യാമറയും മുജീബ് മജീദ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ: മനോജ് കുമാർ പി, ലൈൻ പ്രൊഡ്യൂസർ: ദീപക് രാജ, പ്രൊഡക്ഷൻ കൺട്രോളർ: സനൂപ് ചങ്ങനാശ്ശേരി, ഫിനാൻസ് കൺട്രോളർ: ജോസഫ് കെ. തോമസ്, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, കലാസംവിധാനം: മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, മേക്കപ്പ്: അമൽ ചന്ദ്രൻ, ആക്ഷൻ: കലൈ കിങ്‌സൺ, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പി.ആർ: ടാഗ് 360 ഡിഗ്രി, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പേപ്പർ.

SCROLL FOR NEXT