വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ പ്രണയ ഗാനം 'ഏൻന്തയ്യ സാമി' 21ന് പുറത്തിറങ്ങും. മുൻപ് ഇരുവരുടേയും വിവാഹത്തിന് പിന്നാലെ സർപ്രൈസായി ഈ ഗാനത്തിന്റെ ടീസർ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ ഗാനത്തിന്റെ മുഴുവൻ വീഡിയോ പുറത്തുവിടാനൊരുങ്ങുകയാണ് അണിയറപ്രവർത്തകർ. വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബർ 16നാണ് 'രണബാലി'യുടെ വേൾഡ് വൈഡ് റിലീസ്.
ചിത്രത്തിൽ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ടാണ് ഗാനം പുറത്തിറങ്ങുന്നത്.
തെലുങ്കിൽ 'ഏൻന്തയ്യ സാമി...' എന്ന് തുടങ്ങുന്ന ഗാനം മലയാളത്തിൽ 'എന്തേ കണ്ണാലേ', തമിഴിൽ 'യേദയ്യ സാമീ', കന്നഡയിൽ 'എനയ്യ സാമി' എന്നും ഹിന്ദിയിൽ 'ഒ മേരി സാജൻ' എന്നുമാണ് എത്തുന്നത്. അജയ്-അതുൽ സംഗീതത്തിൽ പുറത്തിറങ്ങിയിരിക്കുന്ന ഗാനം തെലുങ്കിൽ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും അജയ് ഗൊഗവാലേയുമാണ്. സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയാണ് വരികൾ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ സിജു തുറവൂരിന്റേതാണ് വരികൾ, തമിഴിൽ വിവേകയാണ് വരികളൊരുക്കിയിരിക്കുന്നത്. കന്നഡയിൽ വരദരാജ് ചിക്കബല്ലാപുരയുടേതാണ് വരികള്‍. മൂന്ന് ഭാഷയിലും ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും കാർത്തിക്കും ചേർന്നാണ്. ഹിന്ദിയിൽ ഷിദിജ് പട്‍വർദന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും ജാവേദ് അലിയും ചേർന്നാണ്.
ചിത്രത്തിൽ 'രണബാലി' എന്ന പോരാളിയായി തീപ്പൊരി ലുക്കിലാണ് വിജയ് ദേവരകൊണ്ട എത്തുന്നത്. 'ഗീതാ ഗോവിന്ദം', 'ഡിയർ കോമ്രേഡ്' എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്ന് നിർമിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ഗുൽഷൻ കുമാർ, ഭുഷൻ കുമാർ, ടി സീരീസ് ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇതൊരു ബയോപിക് അല്ലെന്നും മറിച്ച് മറച്ചുവെക്കപ്പെട്ട ചരിത്രരേഖകളുടെയും വാമൊഴികളുടെയും സിനിമാറ്റിക് പുനരാവിഷ്കാരമാണെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്. പാൻ-ഇന്ത്യൻ തലത്തിൽ പുറത്തിറങ്ങുന്ന 'രണബാലി' ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്ടുകളിൽ ഒന്നായിരിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
നിർമാതാക്കൾ: നവീൻ യേർനേനി വൈ രവിശങ്കർ, സഹ നിർമാതാവ്: അനുരാഗ് പർവ്വതനേനി, സഹ നിർമ്മാതാവ്: ശിവ ചനാന, പ്രസിഡൻ്റ് (ടി-സീരീസ്): നീരജ് കല്യാൺ, സിഇഒ: ചെറി, സംഗീതം: അജയ് - അതുൽ, ക്യാമറ: നീരവ് ഷാ, ജിഷ്‌ണു ഭട്ടാചാര്യ, എഡിറ്റിംഗ്: കാർത്തിക ശ്രീനിവാസ് ആർ, രചന: പ്രമോദ് തമ്മിനേനി, പ്രൊഡക്ഷൻ ഡിസൈനർ: ശിവം റാവു നാഗസൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ആർ ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചെമ്പോലു സായി ആദിത്യ, കൊറിയോഗ്രാഫി ഡയറക്ടർ: കൃതി മഹേഷ്, കോസ്റ്റ്യൂം ഡിസൈനർ: അർച്ചന റാവു, കലാസംവിധായകൻ: വിത്തൽ കോസാനം, VFX സൂപ്പർവൈസർ: സുനിൽ രാജു ചിന്ത, ആക്ഷൻ കൊറിയോഗ്രാഫർമാർ: യാനിക്ക് ബെൻ, ആൻഡി ലോംഗ് ഗുയെൻ, റോബിൻ സുബ്ബു, സൗണ്ട് ഡിസൈനർ: രഘുനാഥ് കെമിഷെട്ടി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലിയ, പി.ആർ.ഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.