ENTERTAINMENT

നിങ്ങള്‍ സുഹൃത്തുക്കളായിരുന്നോ? നയന്‍താരയും തൃഷയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ട് ആരാധകര്‍

ആദ്യം കണ്ടപ്പോൾ എഐ ആയിരിക്കുമെന്നാണ് കരുതിയതെന്നും ആരാധകർ

ന്യൂസ് ഡെസ്ക്

ഇന്നലെ ഇന്‍സ്റ്റഗ്രാമിന് തീപിടിപ്പിച്ച പോസ്റ്റായിരുന്നു നയന്‍താരയുടെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത്. ആദ്യം കണ്ടപ്പോള്‍ ആരാധകര്‍ക്ക് വിശ്വസിക്കാനായില്ല. ഒരിക്കലും ഒന്നിക്കില്ലെന്ന് കരുതിയ രണ്ട് പേര്‍ സ്‌നേഹത്തോടെ ഒന്നിച്ച് സയാഹ്നം ആസ്വദിക്കുന്നു.

തൃഷയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. കടലില്‍ ഉല്ലാസ ബോട്ടിൽ സായഹ്നം ആസ്വദിക്കുന്നതിനിടയിൽ എടുത്ത ചിത്രങ്ങള്‍. രണ്ട് പ്രിയ താരങ്ങളേയും ഒന്നിച്ചു കണ്ടപ്പോള്‍ ആദ്യം വിശ്വസിക്കാനായില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ഇരുവരും ഏറെ നാളായി പിണക്കത്തിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ അപ്രതീക്ഷിതമായി ഒന്നിച്ചുള്ള ചിത്രങ്ങള്‍ കണ്ടപ്പോള്‍ ആരാധകര്‍ക്ക് വിശ്വസിക്കാനായില്ല. എഐ ആണെന്ന് സംശയിച്ചു പോയെന്നാണ് കമന്റില്‍ പലരും പറയുന്നത്.

തൃഷയുമായി നല്ല ബന്ധത്തിലല്ലെന്നും പ്രശ്‌നങ്ങളുണ്ടെന്നാണ് തോന്നുന്നതെന്നുമായിരുന്നു നയന്‍താര മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തൃഷയുമായി സൗഹൃദം ഇല്ലെന്നും നയന്‍താര പറഞ്ഞിരുന്നു.

നയന്‍താരയും തൃഷയും ഒന്നിച്ച് എത്തേണ്ടിയിരുന്ന വിഘ്‌നേഷ് ശിവന്‍ ചിത്രത്തില്‍ നിന്ന് തൃഷ അവസാന നിമിഷം പിന്മാറിയിരുന്നു. സാമന്തയാണ് നയന്‍താരയ്‌ക്കൊപ്പം ആ സിനിമയില്‍ അഭിനയിച്ചത്.

എന്തായാലും പിണക്കങ്ങള്‍ മറന്ന് തെന്നിന്ത്യന്‍ സിനിമയിലെ റാണിമാര്‍ വീണ്ടും സുഹൃത്തുക്കളായതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. രസകരമായ കമന്റുകളും പോസ്റ്റിനു താഴെ വരുന്നുണ്ട്.

SCROLL FOR NEXT