കൊച്ചി: 'ഉദാഹരണം സുജാത' എന്ന മലയാള ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി എത്തിയ അനശ്വര രാജൻ ഇന്ന് മറ്റ് ഭാഷകളിൽ ഉൾപ്പെടെ തിരക്കേറിയ നായികാ താരമാണ്. തെലുങ്ക് ചിത്രം 'ചാംപ്യൻ' ആണ് അനശ്വരയുടേതായി അവസാനം പുറത്തിറങ്ങിയ സിനിമ. സ്പോർട്സ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25ന് ആണ് തിയേറ്ററുകളിലേക്ക് എത്തിയത്. സിനിമയിലെ അനശ്വരയുടെ പ്രകടനം വലിയ തോതിൽ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്.
നെറ്റ്ഫ്ലിക്സാണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി 23ന് സിനിമ സ്ട്രീമിങ് ആരംഭിക്കും. 'നിർമല കോൺവെന്റ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷൻ മേക്കയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ദേശീയ അവാർഡ് ജേതാവായ പ്രദീപ് അദ്വൈതം ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ സംയുക്തമായതാണ് നിർമാണം. ആഗോളലത്തിൽ 17 കോടി രൂപയാണ് 'ചാംപ്യൻ' കളക്ട് ചെയ്തത്. ഇന്ത്യയില്‍ നിന്ന് മാത്രം 14.6 കോടി രൂപ ഗ്രോസ് നേടി. സിനിമയുടെ പാട്ടുകൾ സിനിമ ഇറങ്ങും മുൻപ് തന്നെ വൈറലായിരുന്നു.
കഥ - തിരക്കഥ - സംഭാഷണം - സംവിധാനം: പ്രദീപ് അദ്വൈതം, ബാനറുകൾ: സ്വപ്ന സിനിമ, സീ സ്റ്റുഡിയോസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിംസ്, നിർമ്മാതാക്കൾ: പ്രിയങ്ക ദത്ത്, ജികെ മോഹൻ, ജെമിനി കിരൺ, ഡിഒപി: മധീ ഐഎസ്‍സി, സംഗീത സംവിധായകൻ - മിക്കി ജെ മേയർ, സഹ നിർമാതാക്കൾ: ഉമേഷ് കെ ആർ ബൻസാൽ, എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: തോട്ട തരണി, സ്റ്റണ്ട് കൊറിയോഗ്രാഫർ: പീറ്റർ ഹെയ്ൻ, അസോസിയേറ്റ് പ്രൊഡക്ഷൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.