'അതിരടി' പോസ്റ്റർ 
OTT

കോളേജ് പ്രശ്നങ്ങൾ അതിരുവിട്ട് പുറത്തേക്ക്! 'അതിരടി' ഒടിടിയിലേക്ക് എത്തുന്നു | ATHIRADI OTT UPDATE

ടൊവിനോ തോമസ്, ബേസിൽ ജോസഫ് എന്നിവരുടെ പ്രകടനം തന്നെയാണ് 'അതിരടി'യുടെ ഹൈലൈറ്റ്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ബേസിൽ ജോസഫ് - ടൊവിനോ തോമസ് എന്നിവർ ഒന്നിച്ച 'അതിരടി' ഒടിടിയിലേക്ക് എത്തുന്നു. മെയ് 14ന് തിയേറ്ററുകളിലേക്ക് എത്തിയ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടിയ ശേഷമാണ് ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കുന്നത്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് സിനിമയുടെ സംവിധാനം. ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ബേസിൽ ജോസഫും ഡോക്ടർ അനന്തു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് 'അതിരടി' നിർമിച്ചിരിക്കുന്നത്.

സോണി ലിവ് ആണ് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ 19 മുതൽ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത മല്ലു സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’യുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് 'അതിരടി'യുടെ സംവിധായകൻ അരുണ്‍. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ. സംവിധായകനും ഛായാ​ഗ്രഹകനുമായ സമീർ ​താഹിറും ടൊവിനോ തോമസും 'അതിരടി'യുടെ സഹനിർമാതാക്കളാണ്. 'മിന്നല്‍ മുരളി'ക്ക് ശേഷം ടൊവിനോ തോമസും ബേസിൽ ജോസഫും സമീർ താഹിറും അരുൺ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒരുമിച്ച് എത്തുന്ന ചിത്രം എന്ന പ്രത്യേകതയും 'അതിരടി'ക്കുണ്ട്. ദർശന രാജേന്ദ്രൻ, റിയ ഷിബു, സറിൻ ഷിഹാബ്, ജിയോ ബേബി, വിഷ്ണു, ഷെൽവിൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം - സാമുവൽ ഹെൻറി, എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റോണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സൺ ജോർജ്, വരികൾ - സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ - ആന്റണി തോമസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടർ - സുകു ദാമോദർ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈൻ - സർക്കാസനം.

SCROLL FOR NEXT