ഹോളിവുഡ് താരം ബ്രാഡ് പിറ്റിന്റെ 'എഫ് 1 ദി മൂവി' ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. ആഗോളതലത്തില്‍ ചിത്രം 5000 കോടിക്കടുത്ത് നേടിയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്.
ഓഗസ്റ്റ് 22 മുതല്‍ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ വാടകയ്ക്ക് ലഭ്യമാണ്. 499 രൂപ നല്‍കിയാല്‍ ചിത്രം കാണാന്‍ സാധിക്കും. ആപ്പിള്‍ ടിവി പ്ലസിലും ചിത്രം സ്ട്രീം ചെയ്യാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ആപ്പിള്‍ ടിവിയിലെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബര്‍ അവസാനത്തോടെ ലഭ്യമാകുമെന്നാണ് സൂചന.
1990കളിലെ ഫോര്‍മുല വണ്‍ ഡ്രൈവറായ സോണി ഹെയ്‌സ് എന്ന കഥാപാത്രമായാണ് ബ്രാഡ് പിറ്റ് ചിത്രത്തിലെത്തിയത്. മികച്ച കരിയര്‍ നയിച്ചിരുന്ന സോണി ഹെയ്‌സിന് ഒരു അപകടത്തെ തുടര്‍ന്ന് കരിയറില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുകയാണ് ചെയ്യുന്നത്.
ജൂണ്‍ 27ന് തിയേറ്ററിലെത്തിയ ചിത്രം പ്രേക്ഷകരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഓഗസ്റ്റിന്റെ തുടക്കത്തില്‍ വീണ്ടും ചിത്രം റിലീസ് ചെയ്തു. ടോപ് ഗണ്‍ : മാര്‍വെക്കിലൂടെ പ്രശസ്തനായ ജോസഫ് കോസിന്‍സ്‌കിയാണ് എഫ് 1 സംവിധാനം ചെയ്തിരിക്കുന്നത്. ഡാംസണ്‍ ഇഡ്രിസ്, ജാവിയര്‍ ബാര്‍ഡെം, കെറി കോണ്ടന്‍, ടോബിയാസ് മെന്‍സീസ് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.