കിലിയന്‍ മർഫി, വോള്‍ഡമോർട്ട് കഥാപാത്രം, മാറ്റ് സ്മിത്ത്  Source : X
OTT

കിലിയന്‍ മര്‍ഫിയോ മാറ്റ് സ്മിത്തോ; ആരാകും വോള്‍ഡമോര്‍ട്ട്?

സിനിമയില്‍ നടന്‍ റാല്‍ഫ് ഫൈന്‍സ് ചെയ്ത ലോഡ് വോള്‍ഡമോര്‍ട്ടിന്റെ കഥാപാത്രം ഐകോണികാണ്.

Author : ന്യൂസ് ഡെസ്ക്

ലോകമെമ്പാടും ആരാധകരുള്ള 'ഹാരി പോട്ടര്‍' സിനിമ എച്ച്ബിഒ സീരീസായി ഒരുക്കുന്ന എന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ജൂലൈയില്‍ യഥാര്‍ഥ സിനിമാ പരമ്പര ചിത്രീകരിച്ച ലീവ്‌സ്ഡന്‍ സ്റ്റുഡിയോയില്‍ സീരീസിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. ഹാരി, ഹെര്‍മയ്ണി, റോണ്‍ എന്നീ കഥാപാത്രങ്ങളുടെ കാസ്റ്റിംഗ് പൂര്‍ത്തിയായി. ഹാരി പോട്ടര്‍ ആയി എത്തുന്ന ഡൊമിനിക് മക്ലാഫ്‌ലിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

സീരീസിന്റെ പ്രഖ്യാപന സമയം തൊട്ടേ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായ മറ്റൊരു കഥാപാത്രമുണ്ട്. അത് പ്രശസ്തമായ വോള്‍ഡമോട്ട് എന്ന വില്ലന്‍ കഥാപാത്രമാണ്. സിനിമയില്‍ നടന്‍ റാല്‍ഫ് ഫൈന്‍സ് ചെയ്ത ലോഡ് വോള്‍ഡമോര്‍ട്ടിന്റെ കഥാപാത്രം ഐകോണികാണ്. അതുകൊണ്ട് തന്നെ ആരാകും സീരീസില്‍ വോള്‍ഡമോര്‍ട്ടിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നുവന്നിരുന്നു.

ലോര്‍ഡ് വോള്‍ഡമോര്‍ട്ടിനെ അവതരിപ്പിക്കുന്നത് ആരാണെന്നത് രഹസ്യമാക്കി വെക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സീരീസ് പ്രീമിയര്‍ ചെയ്യുന്നത് വരെ പ്രഖ്യാപനം ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ കാസ്റ്റിംഗ് പൂര്‍ത്തിയായെന്നും സൂചനയുണ്ട്.

അതേസമയം ഐറിഷ് നടനായി കിലിയന്‍ മര്‍ഫി, ബ്രിട്ടിഷ് നടനായ മാറ്റ് സ്മിത്ത് എന്നിവരുടെ പേരും ഈ കഥാപാത്രത്തിനായി ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

സീരീസില്‍ പിന്നീടുള്ള സീസണുകളില്‍ വോള്‍ഡമോര്‍ട്ട് പ്രത്യക്ഷപ്പെടുമെന്നായിരുന്നു ആദ്യത്തെ സൂചന. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കഥാപാത്രത്തിന്റെ ആര്‍ക്ക് വളരെ നേരത്തെ തന്നെ ആരംഭിക്കുമെന്നാണ് സൂചന.

2027ലാണ് ഹാരി പോട്ടര്‍ സീരീസ് പ്രീമിയര്‍ ആരംഭിക്കുക. ആദ്യ രണ്ട് സീസണുകളില്‍ ആറ് എപ്പിസോഡുകള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

SCROLL FOR NEXT