സുദേവ് നായർ Source : YouTube Screen Grab
OTT

ഓണത്തിന് ഒരു ക്രൈം ത്രില്ലര്‍ കൂടി; സീ 5 സീരീസ് 'കമ്മട്ടത്തി'ന്റെ ട്രെയ്‌ലര്‍ പുറത്ത്

ആറ് എപ്പിസോഡുകളുള്ള ഒരു നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥയാണ് സീരീസ് പറയുന്നത്.

Author : ന്യൂസ് ഡെസ്ക്

സീ5 അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ ക്രൈം ത്രില്ലര്‍ സീരീസായ കമ്മട്ടത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. സുദേവ് നായര്‍ കേന്ദ്ര കഥാപാത്രമാകുന്ന സീരീസ് ഓണം റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സെപ്റ്റംബര്‍ അഞ്ചിന് സീ5ല്‍ കമ്മട്ടം സ്ട്രീമിംഗ് ആരംഭിക്കും. ഓഗസ്റ്റ് 29നായിരുന്നു സീരീസ് നേരത്തെ റിലീസ് ചെയ്യാനിരുന്നത്. ഷാന്‍ തുളസീധരനാണ് സീരീസിന്റെ സംവിധായകന്‍.

23 ഫീറ്റ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സീരീസ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ആറ് എപ്പിസോഡുകളുള്ള ഒരു നാടിനെ നടുക്കിയ ഒരു കൊലപാതക പരമ്പരയുടെ കഥ പറയുന്ന വെബ് സീരീസില്‍ നിരവധി കഥാപാത്രങ്ങള്‍ അണിനിരക്കുന്നു. സുദേവ് നായര്‍, ജിന്‍സ്, ജിയോ ബേബി, അജയ് വാസുദേവ്, അഖില്‍ കാവളയൂര്‍, അരുണ്‍ സോള്‍, ശ്രീരേഖ, ജോര്‍ഡി പൂഞ്ച എന്നിവരാണ് സീരീസിലെ അഭിനേതാക്കള്‍.

പ്ലാന്റര്‍ സാമുവല്‍ ഉമ്മന്‍ എന്ന കഥാപാത്രം ഒരു വാഹനാപകടത്തില്‍ മരിക്കുന്നതും ആ മരണം കൊലപാതകം ആണെന്ന് പോലീസ് കണ്ടെത്തുകയും അതിനെ ചുറ്റിപറ്റിയുള്ള അന്വേഷണവുമാണ് വെബ് സീരീസ് പറഞ്ഞുവെക്കുന്നത്. തൃശൂരിലുണ്ടായ ഒരു വിവാദ സംഭവത്തെ ആധാരമാക്കിയാണ് 'കമ്മട്ടം' ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് സീ5 നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഒരു വെബ് സീരീസ് മലയാളി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

SCROLL FOR NEXT