നടന്‍ ധനുഷിനെ നായകനാക്കി തെലുങ്ക് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ ശേഖര്‍ കമ്മൂല ഒരുക്കിയ ബിഗ് ബഡ്ജറ്റ് പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'കുബേര'. സുനില്‍ നാരംഗ്, പുസ്‌കര്‍ റാം മോഹന്‍ റാവു എന്നിവര്‍ ചേര്‍ന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എല്‍എല്‍പി, അമിഗോസ് ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറില്‍ നിര്‍മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗാണ്. ജൂണ്‍ 20നാണ് ചിത്രം തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.
തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. ജൂലൈ 18 മുതല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളില്‍ ചിത്രം ലഭ്യമാണ്. തെലുങ്ക് താരം നാഗാര്‍ജുനയും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്മിക മന്ദാനയാണ്.
പ്രണയം, ആക്ഷന്‍, ഡ്രാമ, പ്രതികാരം എന്നിവയെല്ലാം ഉള്‍പ്പെടുത്തി, അതീവ വൈകാരികമായ കഥാസന്ദര്‍ഭങ്ങളിലൂടെ കടന്ന് പോകുന്ന ചിത്രമാണിത്. ബോക്‌സ് ഓഫീസിലും മികച്ച വിജയം ചിത്രത്തിന് കരസ്തമാക്കാന്‍ സാധിച്ചിരുന്നു. 100 കോടിക്ക് മുകളിലാണ് ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നേടിയത്.
ജിം സര്‍ഭാണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത നടന്മാരായ ജിം സര്‍ഭും, ദലിപ് താഹിലും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ഛായാഗ്രഹണം - നികേത് ബൊമ്മി, എഡിറ്റര്‍ - കാര്‍ത്തിക ശ്രീനിവാസ് ആര്‍, സംഗീതം - ദേവിശ്രീ പ്രസാദ്, പ്രൊഡക്ഷന്‍ ഡിസൈന്‍ - തൊട്ട ധരണി.