Mareesan Movie poster Source; X
OTT

'മാരീശന്‍' ഒടിടി റിലീസ്; ഫഹദ് ചിത്രം എപ്പോള്‍ സ്ട്രീമിംഗ് ആരംഭിക്കും?

ജൂലൈ 25ന് തിയേറ്ററിലെത്തിയ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്

Author : ന്യൂസ് ഡെസ്ക്

ഫഹദ് ഫാസില്‍, വടിവേലു എന്നവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് മാരീശന്‍. ജൂലൈ 25ന് തിയേറ്ററിലെത്തിയ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 22 മുതല്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിക്കും. സുധീഷ് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍.

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ലഭ്യമാകും.

ചിത്രത്തില്‍ ഒരു കള്ളന്റെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. വടിവേലു അല്‍ഷിമേഴ്സ് രോഗത്തോട് പൊരുതുന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹകന്‍ കലൈശെല്‍വന്‍ ശിവാജി.

വി കൃഷ്ണ മൂര്‍ത്തിയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. തിരക്കഥ തന്നെയാണ് മാരീശന്റെ ശക്തിയെന്ന് ഫഹദ് ഫാസില്‍ ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കഥ കേട്ടപ്പോള്‍ തന്നെ പ്രേക്ഷകര്‍ സിനിമ കണ്ട് ഏത് തരത്തില്‍ പ്രതികരിക്കുമെന്ന് ആലോചിച്ച് ആവേശം തോന്നിയിരുന്നെന്നും ഫഹദ് പറഞ്ഞു.

SCROLL FOR NEXT