Housefull 5 facebook.com/akshaykumarofficial
OTT

ഇതുവരെ കാണാത്ത രീതിയിൽ ഒടിടിയിൽ എത്തി 'ഹൗസ്ഫുൾ 5' : എന്നാൽ ഇത് ഇത്തിരി പ്രശ്നമാണല്ലോ എന്ന് വിമർശനം

ജൂൺ 6 ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം സമിശ്ര പ്രതികരണങ്ങൾ നേടിയിരുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ഇന്ന് മുതലാണ് ചിത്രം വാടക അടിസ്ഥാനത്തിൽ എത്തിയത്.

Author : ന്യൂസ് ഡെസ്ക്

മുംബൈ: ബോളിവുഡിന്റെ ജനപ്രിയ കോമഡി ഫ്രാഞ്ചൈസിയായ ഹൗസ്‌ഫുൾ സീരീസിന്റെ അഞ്ചാം ഭാഗം, ഹൗസ്‌ഫുൾ 5, ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചു. എന്നാൽ, രണ്ട് വ്യത്യസ്ത ക്ലൈമാക്സുകളോടെ ഹൗസ്‌ഫുൾ 5എ, 5ബി എന്ന പേരിൽ ഒടിടിയില്‍ റൈന്റ് അടിസ്ഥാനത്തിൽ എത്തിയ ചിത്രം എന്നാല്‍ വിലയുടെ കാര്യത്തിലാണ് വാർത്തയുണ്ടാക്കുന്നത്.

ജൂൺ 6 ന് തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം സമിശ്ര പ്രതികരണങ്ങൾ നേടിയിരുന്നത്. ആമസോൺ പ്രൈം വീഡിയോയിൽ ഇന്ന് മുതലാണ് ചിത്രം വാടക അടിസ്ഥാനത്തിൽ എത്തിയത്. അതേ സമയം ചിത്രം എല്ലാ പ്രേക്ഷകർക്കും ലഭ്യമാകുന്നത് ഓ​ഗസ്റ്റ് ആദ്യം മുതൽ ആയിരിക്കും. നേരത്തെ രണ്ട് വ്യത്യസ്ത ക്ലൈമാക്സുമായി തീയറ്ററിൽ എത്തിയ ചിത്രം അതേ രീതിയാണ് ഒടിടിയിലും പിന്തുടരുന്നത്.

ആമസോൺ പ്രൈം വീഡിയോയിൽ രണ്ട് ഭാഗങ്ങളും കാണാൻ ഏകദേശം 700 രൂപ വേണ്ടിവരും എന്നതാണ് ഇപ്പോൾ വാർത്തയാകുന്നത്. അതിനാൽ തന്നെ ചിത്രത്തിന്റെ ആ​ദ്യഘട്ട ഒടിടി വ്യൂവർഷിപ്പിനെ ഇത് ബാധിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.

അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ്, സഞ്ജയ് ദത്ത് എന്നിവർക്കൊപ്പം ഫർദീൻ ഖാൻ, ശ്രേയസ് തൽപഡെ, നാനാ പടേക്കർ, ജാക്കി ഷ്റോഫ്, ഡിനോ മോറിയ, ജാക്വലിൻ ഫെർണാണ്ടസ്, നർഗിസ് ഫക്രി, ചിത്രാംഗദ സിംഗ്, സോനം ബാജ്‌വ, സൗന്ദര്യ ശർമ, ചങ്കി പാണ്ഡെ, നികിതിൻ ധീർ, ജോണി ലിവർ എന്നിങ്ങനെ വമ്പൻ താരനിരയാണ് ഹൗസ്‌ഫുൾ 5-ന്റെ പ്രത്യേകത.

സജിദ് നദിയാവാല, വാർദ നദിയാവാല, ഫിരോസി ഖാൻ എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം തരുൺ മൻസുഖാനിയാണ് സംവിധാനം ചെയ്തത്.

ഒരു ആഡംബര ക്രൂയിസ് ഷിപ്പിൽ നടക്കുന്ന ഹൗസ്ഫുള്‍ ഫ്രാഞ്ചെസിയിലെ സ്ഥിരം സബ്ജക്ടായ കൺഫ്യൂഷൻ കോമഡിയാണ് ഈ ചിത്രത്തിലും ആവിഷ്കരിച്ചിരിക്കുന്നത്.

ആ​ഗോളതലത്തില്‍ 100 കോടിയിലേറെ നേടിയെങ്കിലും പ്രേക്ഷകരുടെ പ്രതീക്ഷകൾ പൂർണമായി നിറവേറ്റിയില്ല ഹൗസ്ഫുൾ 5 എന്നാണ് പൊതുവിൽ വന്ന റിപ്പോർട്ട്. ചിലർ ചിത്രത്തിന്റെ തമാശകളും അപ്രതീക്ഷിത ട്വിസ്റ്റുകളും ആസ്വദിച്ചപ്പോൾ, മറ്റുചിലർ കഥാഗതിയിലെ പോരായ്മകളും ആദ്യ പകുതിയിലെ സ്ലോ പേസും വിമർശിച്ചു. താരനിരയെ കാര്യമായി ഉപയോ​ഗിച്ചില്ലെന്നും പരാതി വന്നു. അതേ സമയം ചിത്രത്തിലെ തമാശകൾ പലതും അശ്ലീലമാണെന്ന വിമർശനവും ഉയർന്നിരുന്നു.

SCROLL FOR NEXT