ജെയിംസ് ഗണ്‍ Source : Instagram
OTT

തിയേറ്ററില്‍ മാത്രമല്ല ഒടിടിയിലും കാണാം; സൂപ്പര്‍മാന്‍ ഡിജിറ്റല്‍ റിലീസ് പ്രഖ്യാപിച്ച് ജെയിംസ് ഗണ്‍

സൂപ്പർമാന്‍ റിലീസ് ചെയ്ത് അഞ്ച് ആഴ്ച്ച പിന്നിടുമ്പോഴാണ് ജെയിംസ് ഗണ്‍ ഡിജിറ്റല്‍ റിലീസ് പ്രഖ്യാപിച്ചത്.

Author : ന്യൂസ് ഡെസ്ക്

സൂപ്പര്‍മാന്റെ ഡിജിറ്റല്‍ റിലീസ് തീയതി സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരീകരിച്ച് സംവിധായകന്‍ ജെയിംസ് ഗണ്‍. ഗണ്ണിന്റെ സൂപ്പര്‍മാന്‍ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് യുഎസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൂപ്പര്‍മാന്‍ ചിത്രമായി മാറിയെന്ന് വാര്‍ണര്‍ ബ്രേദേഴ്‌സ് പങ്കുവെച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം.

ജെയിംസ് ഗണ്‍ സംവിധാനം ചെയ്ത സൂപ്പര്‍മാന്‍ തിയേറ്ററില്‍ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്നു. ഐഎംഡിബി പ്രകാരം ലോകമെമ്പാടുമായി ചിത്രം 581 മില്യണ്‍ ഡോളര്‍ നേടി. റിലീസ് ചെയ്ത് അഞ്ച് ആഴ്ച്ച പിന്നിടുമ്പോഴാണ് ജെയിംസ് ഗണ്‍ ഡിജിറ്റല്‍ റിലീസ് പ്രഖ്യാപിച്ചത്.

"ഈ വെള്ളിയാഴ്ച്ച (ഓഗസ്റ്റ് 15) സൂപ്പര്‍മാന്‍ നിങ്ങളുടെ വീടുകളില്‍ എത്തുന്നു. നിങ്ങള്‍ക്ക് സിനിമ ഇപ്പോള്‍ മുന്‍കൂട്ടി ഓഡര്‍ ചെയ്യാന്‍ സാധിക്കും. അല്ലെങ്കില്‍ തിയേറ്ററില്‍ കാണുക", എന്നാണ് ജെയിംസ് ഗണ്‍ എക്‌സില്‍ കുറിച്ചത്.

ദി റാപ്പിന്റെ റിപ്പോര്‍ട്ട് പ്രകാരം ഓഗസ്റ്റ് 15 മുതല്‍ ചിത്രം ആമസോണ്‍ പ്രൈം വീഡിയോ, ആപ്പിള്‍ ടിവി, ഫാന്‍ഡാംഗോ അറ്റ് ഹോം എന്നിവ ഉള്‍പ്പെടെയുള്ള സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാകും. അതേസമയം ചിത്രത്തിന്റെ 4k യുഎച്ച്ഡി, ബ്ലൂറേ, ഡിവിഡി പതിപ്പുകള്‍ സെപ്റ്റംബര്‍ 23ന് ലഭ്യമാകും.

ആഭ്യന്തര ബോക്‌സ് ഓഫീസില്‍ 331 മില്യണ്‍ ഡോളറിലധികം കളക്ഷന്‍ നേടിയ ജെയിംസ് ഗണ്ണിന്റെ സൂപ്പര്‍മാന്‍, മുന്‍കാല റെക്കോര്‍ഡുകളെല്ലാം തകര്‍ത്ത് യുഎസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ സൂപ്പര്‍മാന്‍ ചിത്രമായി മാറിയെന്ന് വാര്‍ണര്‍ ബ്രദേഴ്‌സ് അറിയിച്ചു. ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൂപ്പര്‍ഹീറോ ചിത്രവുമാണിത്.

SCROLL FOR NEXT