കൊച്ചി: ജയറാം-കാളിദാസ് ജയറാം കോംബോയിൽ എത്തി തിയേറ്ററുകളിൽ കയ്യടി വാങ്ങിയ ചിത്രമാണ് 'ആശകൾ ആയിരം'. സിനിമയിലെ ജയറാമിന്റെ ഹരിഹരൻ എന്ന കഥാപാത്രത്തെ കയ്യടികളോടെയാണ് കാണികൾ സ്വീകരിച്ചത്. ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിലൂടെ 'പഴയ ജയറാമേട്ടൻ' തിരിച്ചെത്തി എന്നാണ് പലരും സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ഇപ്പോഴിതാ, സിനിമ ഒടിടി റിലീസിന് ഒരുങ്ങുകയാണ്.
സീ5 മലയാളത്തിലൂടെയാണ് 'ആശകൾ ആയിരം' സ്ട്രീം ചെയ്യുന്നത്. ഏപ്രിൽ 17ന് സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കും.
ജയറാം, കാളിദാസ് എന്നിവർക്ക് പുറമേ ഷറഫുദീൻ, ഇഷാനി കൃഷ്ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ.ആർ.ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് 'ആശകൾ ആയിര'ത്തിന്റെ നിർമാണം. 'ഒരു വടക്കൻ സെൽഫി'ക്ക് ശേഷം ജി. പ്രജിത്ത് സംവിധാനം ചെയ്ത 'ആശകൾ ആയിര'ത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ ജൂഡ് ആന്തണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്തണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
ഡിഒപി: സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ് ഡിസൈനർ: ബാദുഷാ എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ: സനൽ ദേവ്, എഡിറ്റർ: ഷഫീഖ് പി.വി, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, കൊറിയോഗ്രാഫി: സ്പ്രിംഗ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, സൗണ്ട് മിക്സിങ്: ഫസൽ എ ബക്കർ, ട്രയ്‌ലർ കട്ട്സ്: ലിന്റോ കുര്യൻ, ഗാനരചന: മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ: സക്കീർ ഹുസൈൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബേബി പണിക്കർ, വിഎഫ്എക്സ്: കോക്കനട്ട് ബഞ്ച്, ഡിഐ: കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, സ്റ്റിൽസ്: ലെബിസൺ ഗോപി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പിആർഒ: പ്രതീഷ് ശേഖർ.