'പാതിരാത്രി' സിനിമ 
OTT

'പാതിരാത്രി' ഒടിടിയിലേക്ക്; നവ്യ നായർ - സൗബിൻ ഷാഹിർ ചിത്രം എവിടെ കാണാം?

മമ്മൂട്ടി ചിത്രം 'പുഴു'വിനു ശേഷം റത്തീന പി.ടി സംവിധാനം ചെയ്ത സിനിമയാണ് 'പാതിരാത്രി'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: സൗബിൻ ഷാഹിറും നവ്യ നായരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച 'പാതിരാത്രി' ഒടിടിയിലേക്ക് എത്തുന്നു. മമ്മൂട്ടി ചിത്രം 'പുഴു'വിനു ശേഷം റത്തീന പി.ടി സംവിധാനം ചെയ്ത സിനിമ, സീ ഫൈവിൽ ഈ മാസം 20 മുതൽ സ്ട്രീമിങ് ആരംഭിക്കും. നവ്യ നായർ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ ചിത്രം ഷാജി മാറാട് ആണ് എഴുതിയത്.

അർധരാത്രി പട്രോളിംഗിനിടെ രണ്ട് പൊലീസുകാരുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളും തുടർ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നവ്യ നായര്‍, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം സണ്ണി വെയ്ന്‍, ആന്‍ അഗസ്റ്റിന്‍, ആത്മീയാ രാജന്‍, ഹരിശ്രീ അശോകന്‍, അച്യുത് കുമാര്‍, ശബരീഷ് വര്‍മ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ കെ.വി. അബ്ദുള്‍ നാസര്‍, ആഷിയ നാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ഡ്രാമ ത്രില്ലര്‍ ചിത്രത്തിന്റെ നിർമാണം.

ഛായാഗ്രഹണം - ഷെഹ്നാദ് ജലാല്‍, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റര്‍ - ശ്രീജിത്ത് സാരംഗ്, ആര്‍ട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, വസ്ത്രങ്ങള്‍ - ലിജി പ്രേമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - അജിത് വേലായുധന്‍, അസോസിയേറ്റ് ഡയറക്ടര്‍ - സിബിന്‍ രാജ്, ആക്ഷന്‍ - പി സി സ്റ്റണ്ട്‌സ്, സ്റ്റില്‍സ് - നവീന്‍ മുരളി, ടൈറ്റില്‍ ഡിസൈന്‍ - യെല്ലോ ടൂത്ത്‌സ്, പോസ്റ്റര്‍ ഡിസൈന്‍ - ഇല്ലുമിനാര്‍ട്ടിസ്റ്റ്, പി ആര്‍ കണ്‍സല്‍റ്റന്റ് ആന്‍ഡ് സ്ട്രാറ്റെജി - ലാലാ റിലേഷന്‍സ്, പിആര്‍ഒ - ശബരി, വാഴൂര്‍ ജോസ്.

SCROLL FOR NEXT