ജെന ഓർട്ടേഗ Source : YouTube Screen Grab
OTT

കൂടുതല്‍ ഇരുണ്ട അധ്യായവുമായി ജെന ഓര്‍ട്ടേഗ; 'വെഡ്‌നസ്‌ഡെ' സീസണ്‍ 2 ട്രെയ്‌ലര്‍

2022ല്‍ ആദ്യ സീസണ്‍ പ്രീമിയര്‍ ചെയ്ത് മൂന്ന് വര്‍ഷത്തിന് ശേഷമാണ് സീസണ്‍ 2 പ്രേക്ഷകരിലേക്ക് എത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

ജെന ഓര്‍ട്ടേഗ കേന്ദ്ര കഥാപാത്രമായി എത്തിയ നെറ്റ്ഫ്‌ളിക്‌സ് സീരീസ് 'വെഡ്‌നസ്‌ഡെ'യുടെ സീസണ്‍ 2 ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആഡംസ് ഫാമലിയെ കാണിച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. മറ്റൊരു സ്പൂക്കി സീസണുമായാണ് ആഡംസ് ഫാമിലി തിരിച്ചെത്തുന്നതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.

2022ല്‍ ആദ്യ സീസണ്‍ പ്രീമിയര്‍ ചെയ്ത് മൂന്ന് വര്‍ഷത്തിന് ശേഷമാണ് സീസണ്‍ 2 പ്രേക്ഷകരിലേക്ക് എത്തുന്നത്. സീസണ്‍ 2ന്റെ ആദ്യ ഭാഗം ആഗസ്റ്റ് 6നും തുടര്‍ന്ന് രണ്ടാം ഭാഗം സെപ്റ്റംബര്‍ 3നും പ്രീമിയര്‍ ആരംഭിക്കും. പഴയ സീസണില്‍ പ്രശ്നങ്ങള്‍ നേരിട്ടെങ്കിലും വെഡ്‌നസ്‌ഡെ ആഡംസിന്റെ നെവര്‍മോര്‍ അക്കാഡമിയിലേക്കുള്ള മടങ്ങി വരവ് തന്നെയാണ് സീസണ്‍ 2.

ഡെഡ്ലൈന്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, സീസണ്‍ 2-ല്‍ ഒരു പുതിയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാരി ഡോര്‍ട്ട് എന്ന നെവര്‍മോറിന്റെ പുതിയ പ്രിന്‍സിപ്പാളിന്റെ വേഷം സ്റ്റീവ് ബുസെമിയാണ് അവതരിപ്പിക്കുന്നത്. ഈ സീസണില്‍ ജോവാന ലംലി അവതരിപ്പിക്കുന്ന ഗ്രാന്‍ഡ്മാമ എന്ന കഥാപാത്രത്തെയും പരിചയപ്പെടുത്തുന്നുണ്ട്. അവരുടെ നിഗൂഢ ശക്തികള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കൂടാതെ അമേരിക്കന്‍ ഗായിക ലേഡി ഗാഗയും സീസണ്‍ 2ന്റെ ഭാഗമാണ്. നെവര്‍മോര്‍ അക്കാഡമിയിലെ റോസ്ലിന്‍ റോട്ട് വുഡ് എന്ന അധ്യാപിക കഥാപാത്രമായാണ് താരം എത്തുന്നത്. ഇതുവരെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിട്ടില്ല.

SCROLL FOR NEXT