പടക്കളം പോസ്റ്റർ  Source : X / JioHotstar Malayalam
OTT

"കളമറിഞ്ഞു കളിക്കാം, ചിരിച്ചുമറിയാം"; പടക്കളം ഇനി ജിയോ ഹോട്ട്‌സ്റ്റാറില്‍

മെയ് എട്ടിനാണ് ചിത്രം തിയേറ്ററിലെത്തിയത്. നവാഗതനായ മനു സ്വരാജാണ് ചിത്രത്തിന്റെ സംവിധായകന്‍.

Author : ന്യൂസ് ഡെസ്ക്

സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ 'പടക്കള'ത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജിയോ ഹോട്ട്‌സ്റ്റാറില്‍ ജൂണ്‍ 10 മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. ജിയോ ഹോട്ട്‌സ്റ്റാറിന്റെ ഔദ്യോഗിക എക്‌സ് പേജിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

മെയ് എട്ടിനാണ് ചിത്രം തിയേറ്ററിലെത്തിയത്. നവാഗതനായ മനു സ്വരാജാണ് ചിത്രത്തിന്റെ സംവിധായകന്‍. ഒരു ഫാന്റസി കോമഡിയായ ചിത്രത്തിന് മകിച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്. സിനിമയുടെ ടീമിനെ രജനികാന്തും നേരിട്ട് കണ്ട് അഭിനന്ദിച്ചിരുന്നു.

സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്‌മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിതിന്‍ സി ബാബുവും മനു സ്വരാജുമാണ്. സംഗീതം രാജേഷ് മുരുകേശനും ഛായാഗ്രഹണം അനു മൂത്തേടത്തുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

SCROLL FOR NEXT