'ഐ, നോബഡി' 
OTT

പൃഥ്വിരാജിന്റെ 'ഐ നോബഡി' ഒടിടിയിൽ; എവിടെ കാണാം? OTT UPDATES

മമ്മൂട്ടി ചിത്രം 'റോഷാക്കി'ന് ശേഷം നിസാം സംവിധാനം ചെയ്ത ചിത്രമാണ് 'ഐ നോബഡി'

Author : ന്യൂസ് ഡെസ്ക്

കൊച്ചി: പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസാം ബഷീർ സംവിധാനം ചെയ്ത 'ഐ, നോബഡി' ഇന്ന് മുതൽ ഒടിടിയിൽ. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം ലഭ്യമാണ്. പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സൂപ്പർ ഹിറ്റ് മമ്മൂട്ടി ചിത്രമായ 'റോഷാക്കി'ന് ശേഷം നിസാം സംവിധാനം ചെയ്ത ചിത്രമാണ് 'ഐ നോബഡി'.

ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി.വി. സാരഥിയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് – പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നു എന്ന പ്രത്യേകതയുമുണ്ട്. എട്ട് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ 'ധുരന്ധർ' ചിത്രത്തിൽ ഗാനമാലപിച്ച സുധീർ യദുവംശി, റാപ്പ് സിങ്ങർ ബിജോർൺ, സിമ്രാൻ കൗർ എന്നിവർ ചേർന്ന് ആലപിച്ച 'ആന്തം ഓഫ് നോബഡി' സൂപ്പർ ഹിറ്റായിരുന്നു. സിദ് കൗശാലാണ് വരികൾ എഴുതിയത്.

ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ- ഹാരിസ് ദേശം, എഡിറ്റിങ്- റമീസ് എംബി, പ്രൊഡക്ഷൻ ഡിസൈനർ- അർഷാദ് നാക്കോത്ത്, മേക്കപ്പ്- റോണക്സ് സേവിയർ, കോസ്റ്യൂംസ്- ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- റിനി ദിവാകർ, ഫിനാൻസ് കൺട്രോളർ- കിരൺ നെട്ടയം, സംഘടന സംവിധാനം- വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ & അമിത് ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈനർ- നിക്സൺ ജോർജ്, വിഎഫ്എക്സ്- ലവാ കുശ, മാർക്കറ്റിങ്- കാറ്റലിസ്റ്റ്, ഡിസൈൻ- റ്റിംഗ്‌, പ്രൊമോഷൻസ്- പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിങ്- വിപിൻ കുമാർ.വി, കളറിസ്റ്റ്- സുരേഷ് രവി, സ്റ്റീൽസ്- രോഹിത് കെ സുരേഷ്, ഡിസൈൻസ്- യെല്ലോ ടൂത്ത്, ടീസർ എഡിറ്റ്- ബ്ലെസ് തോമസ്,പിആർഒ-എ.എസ്. ദിനേശ്.

SCROLL FOR NEXT