'മണ്ടാടി' പോസ്റ്റർ 
OTT

ബോക്സ് ഓഫീസ് കത്തിച്ചു, ഇനി ഒടിടിയിലേക്ക്; 'മണ്ടാടി' എവിടെ, എപ്പോൾ കാണാം?

സെപ്റ്റംബർ 10നാണ് സൂരി നായകനായ 'മണ്ടാടി' തിയേറ്ററുകളിലേക്ക് എത്തിയത്

Author : ന്യൂസ് ഡെസ്ക്

സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത 'മണ്ടാടി' ഒടിടി റിലീസിന് ഒരുങ്ങുന്നു. ബ്ലോക്ക്ബസ്റ്റർ ഹിറ്റ് സ്വന്തമാക്കിയ 'മണ്ടാടി' നായകനെന്ന നിലയിൽ സൂരിയുടെ കരിയർ ഗ്രാഫ് ഉയർത്തിയ ചിത്രമാണ്. ഇന്ത്യയിൽ നിന്ന് മാത്രമായി 150 കോടി രൂപയ്ക്ക് മുകളിൽ ആഗോള ഗ്രോസ് സ്വന്തമാക്കിയ ചിത്രം സെപ്റ്റംബർ 10നാണ് തിയേറ്ററുകളിലേക്ക് എത്തിയത്.

'സെൽഫി'ക്ക് ശേഷം മതിമാരൻ പുകഴേന്തി ഒരുക്കിയ ചിത്രമാണ് 'മണ്ടാടി'. കടലോര പശ്ചാത്തലത്തിൽ കഥ പറയുന്ന ആക്ഷൻ ഡ്രാമയാണ് ചിത്രം. സെയിലിങ് ബോട്ട് റേസ് ആസ്പദമാക്കിയാണ് സിനിമയുടെ കഥ മുന്നേറുന്നത്. സൂരിയെ ഏറെ മാസ് ആയി അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. മലയാളി താരം മഹിമ നമ്പ്യാർ ആണ് നായികാ വേഷത്തിൽ എത്തുന്നത്. തെലുങ്ക് താരം സുഹാസ് ആണ് ചിത്രത്തിലെ വില്ലൻ.

ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ആണ് 'മണ്ടാടി' കേരളത്തില്‍ വിതരണം ചെയ്‌തത്. ആർഎസ് ഇൻഫോടെയ്ൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി ഒക്ടോബർ എട്ട് മുതൽ ചിത്രം സ്ട്രീം ചെയ്യും.

സൂരിയെ കൂടാതെ, പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം എന്നിവര്‍ നിർണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ദേശീയ പുരസ്‌കാര ജേതാവ് ജി.വി. പ്രകാശ് കുമാർ സംഗീതവും എസ്.ആർ. കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിങ്ങും നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയാണ് റിലീസ് ചെയ്തത്.

SCROLL FOR NEXT