Tourist Family  
OTT

റെട്രോയ്ക്കു പിന്നാലെ ടൂറിസ്റ്റ് ഫാമിലിയും; തമിഴിലെ സൈലന്റ് ഹിറ്റ് ഒടിടിയില്‍

ബഹളങ്ങളില്ലാതെ തിയേറ്ററിലെത്തി വലിയ ഇംപാക്ട് ഉണ്ടാക്കിയ ചിത്രമാണിത്

Author : ന്യൂസ് ഡെസ്ക്

തിയേറ്ററില്‍ ബ്ലോക്ക്ബസ്റ്ററായ തമിഴ് ചിത്രം ടൂറിസ്റ്റ് ഫാമിലി കാത്തിരിപ്പിനൊടുവില്‍ ഒടിടിയില്‍ എത്തി. സൂര്യയുടെ റെട്രോ ഒടിടിയില്‍ എത്തിയതിനു പിന്നാലെയാണ് ടൂറിസ്റ്റ് ഫാമിലിയുടെ ഒടിടി റിലീസ്. ജിയോ ഹോട്ട്‌സ്റ്റാറിലാണ് ചിത്രം പുറത്തിറങ്ങിയത്.

സിമ്രന്‍, ശശികുമാറിനൊപ്പം മിഥുന്‍ ജയ്ശങ്കര്‍, കമലേഷ്, യോഗി ബാബു, എം.എസ് ഭാസ്‌കര്‍, രമേശ് തിലക് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

മെയ് 1 ന് തിയേറ്ററില്‍ റിലീസ് ആയ ചിത്രം ഈ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്നു. ബഹളങ്ങളില്ലാതെ തിയേറ്ററിലെത്തി വലിയ ഇംപാക്ട് ഉണ്ടാക്കിയ ചിത്രമാണിത്. നവാഗതനായ അബിഷന്‍ ജീവന്ത് ഒരുക്കിയ ടൂറിസ്റ്റ് ഫാമിലി കോമഡി ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രമാണ്. ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രം ഇതിനം തന്നെ വലിയ ചര്‍ച്ചയായിരുന്നു.

ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലെത്തിയ തമിഴ് കുടുംബത്തിന്റെ കഥയാണ് ടൂറിസ്റ്റ് ഫാമിലി പറയുന്നത്. സ്വത്വം, സമൂഹം, കുടിയേറ്റം എന്നിങ്ങനെ വളരെ പ്രധാനപ്പെട്ട വിഷയങ്ങളാണ് അബിഷന്‍ ജീവന്ത് തന്‍രെ ആദ്യ ചിത്രത്തില്‍ കൈകാര്യം ചെയ്തത്.

ബോക്‌സ് ഓഫീസില്‍ സൂര്യയുടെ റെട്രോയ്‌ക്കൊപ്പമാണ് ടൂറിസ്റ്റ് ഫാമിലിയും എത്തിയത്. വന്‍ ഹൈപ്പോടെ എത്തിയ റെട്രോയെ ആദ്യ ദിനങ്ങള്‍ക്കു ശേഷം ടൂറിസ്റ്റ് ഫാമിലി പിന്നിലാക്കിയിരുന്നു. ആഗോള ബോക്‌സ് കളക്ഷനില്‍ റെട്രോ 97.33 കോടി നേടിയപ്പോള്‍ ടൂറിസ്റ്റ് ഫാമിലി 86.58 കോടിയാണ് നേടിയത്.

തമിഴിനു പുറമെ, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ജിയോ ഹോട്ട്‌സ്റ്റാറ്റില്‍ സിനിമ കാണാം.

SCROLL FOR NEXT