ഉർവശിയും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തിയ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം 'ആശ' ഒടിടിയിലേക്ക് എത്തുന്നു. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ശേഷമാണ് നവാഗതനായ സഫർ സനൽ സംവിധാനം ചെയ്ത ചിത്രം ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കുന്നത്. ഒക്ടോബർ 16 മുതൽ ചിത്രം സീ 5ൽ സ്ട്രീം ചെയ്യും.
കേന്ദ്ര കഥാപാത്രമായി എത്തിയ ഉർവശിയുടെ പ്രകടനം തന്നെയാണ് 'ആശ'യുടെ ഹൈലൈറ്റ്. ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ശാരി, ജോയ് മാത്യ, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. 'പണി' ഫെയിം രമേഷ് ഗിരിജയും ചിത്രത്തിലുണ്ട്.
അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിച്ചിരിക്കുന്നത്. 'പൊന്‍മാന്‍', 'ഗഗനചാരി', 'മദനോത്സവം', 'സര്‍ക്കീട്ട്' തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്റേതായി എത്തിയ ചിത്രമാണ് 'ആശ'.
ജോജു ജോർജും രമേഷ് ഗിരിജയും സഫർ സനലും ചേർന്നാണ് 'ആശ'യുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: മധു നീലകണ്ഠൻ, എഡിറ്റർ: ഷാൻ മുഹമ്മദ്, സംഗീതം: ഗോവിന്ദ് വസന്ത, സൗണ്ട് ഡിസൈൻ ആൻഡ് സിങ്ക് സൗണ്ട്: അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, മേക്കപ്പ്: ഷമീർ ഷാം, കോസ്റ്റ്യൂം: സുജിത്ത് സി.എസ്, സ്റ്റണ്ട്: ദിനേഷ് സുബ്ബരായൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്, ചീഫ് അസോസിയേറ്റ്: രതീഷ് പിള്ള, അസ്സോസിയേറ്റ്സ്: ജിജോ ജോസ്, ഫെബിൻ എം സണ്ണി, അസോ. ക്യാമറ : ബിനു, സൗണ്ട് മിക്സിങ്ങ്: തപസ് നായക്, ഡി ഐ: കളർ പ്ലാനറ്റ് സ്‌റ്റുഡിയോസ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ് : മെരാകി.