OTT

പൂർണമായും അൺകട്ട്..! ഹൊറർ ത്രില്ലർ 'ഒബ്സെഷൻ' ഒടിടിയിലേക്ക്

ജൂൺ രണ്ടിന് ചിത്രം ഡിജിറ്റലായി സംപ്രേക്ഷണം ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഈ വർഷത്തെ ഒരും സർപ്രൈസ് ഹിറ്റായിരുന്നു ഹോളിവുഡ് ചിത്രമായ 'ഒബ്സെഷൻ'. ഹൊറർ ത്രില്ലറായി എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ആഗോള തലത്തിൽ ലഭിച്ചത്. കേരളത്തിലും മികച്ച കളക്ഷൻ ചിത്രം നേടിയിരുന്നു. ഇപ്പോഴിതാ ഒടിടിയിലേക്ക് എത്തുകയാണ് 'ഒബ്സെഷൻ'. ആമസോൺ പ്രൈം വിഡിയോ, ആപ്പിൾ ടിവി എന്നീ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. ജൂൺ രണ്ടിന് ചിത്രം ഡിജിറ്റലായി സംപ്രേക്ഷണം ചെയ്യാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാൽ തിയേറ്ററുകളിൽ ചിത്രത്തിനു ലഭിച്ച മികച്ച പിന്തുണ കാരണമാണ് ഒടിടി റിലീസ് നീട്ടിയത്. ജൂൺ ഇന്ന് മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

ഒബ്സെഷന്‍റെ ഡിജിറ്റൽ റിലീസിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന കാര്യം ചിത്രം സിനിമയുടെ സെൻസർ ചെയ്ത ഭാഗങ്ങളും ഉണ്ടാകുമെന്നതാണ്. പൂർണമായും അൺകട്ടഡ് വേർഷനായിരിക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.തിയേറ്ററുകളെ ആദ്യാന്ത്യം ത്രസിപ്പിച്ച സിനിമയിലെ ഹൊറർ സീനുകൾ മികച്ചതും വയലൻസ് നിറഞ്ഞതുമായിരുന്നു. ഇപ്പോൾ സെൻസർ ചെയ്ത ഭാഗങ്ങൾ കൂടി ഒടിടിയിൽ വരുമെന്ന വാർത്ത സിനിമാ പ്രേമികളെ കൂടുതൽ ആവേശത്തിലാക്കിയിരിക്കുകയാണ്. ഒമ്പത് കോടി ബജറ്റിൽ നിർമിച്ച ചിത്രം 3000 കോടിക്കടുത്താണ് കരസ്ഥമാക്കിയത്.

യൂട്യൂബറും കൊമേഡിയനുമായ കറി ബാർക്കർ എന്ന ഇരുപത്തിയാറുകാരനാണ് 'ഒബ്സെഷൻ' സംവിധാനം ചെയ്തിരിക്കുന്നത്. 2025ൽ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മിഡ്നൈറ്റ് മാഡ്നെസ് വിഭാ​ഗത്തിൽ പ്രീമയർ ചെയ്ത ചിത്രം ഈ വർഷം മെയ് പകുതിയോടെയാണ് തിയേറ്ററുകളിലേക്ക് എത്തിയത്. സംവിധായകൻ കറി ബാർക്കർ തന്നെയാണ് സിനിമയുടെ തിരക്കഥയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്. ബ്ലംഹൗസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെയിംസ് ഹാരിസ്, ഹേലി നിക്കോൾ ജോൺസൺ, ക്രിസ്റ്റ്യൻ മെർക്കുറി, റോമൻ വിയാരിസ്, ജേസൺ ബ്ലം എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം: ടെയ്‌ലർ ക്ലെമൻസ്. മൈക്കൽ ജോൺസ്റ്റൺ, ഇൻഡെ നവറെറ്റ്, കൂപ്പർ ടോംലിൻസൺ, മേഗൻ ലോലെസ്, ആൻഡി റിക്ടർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

SCROLL FOR NEXT