പങ്കജ് ധീർ  
ENTERTAINMENT

ദൂരദര്‍ശന്‍ മഹാഭാരതം സീരിയലിലെ കര്‍ണന്‍; നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

മലയാളത്തില്‍ കെ. മധു സംവിധാനം ചെയ്ത രണ്ടാം വരവിലും അഭിനയിച്ചിട്ടുണ്ട്

Author : ന്യൂസ് ഡെസ്ക്

നടന്‍ പങ്കജ് ധീര്‍ (68) അന്തരിച്ചു. ദീര്‍ഘനാളായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ദൂരദര്‍ശനിലെ മഹാഭാരതം സീരിയലില്‍ കര്‍ണനായി വേഷമിട്ട് ശ്രദ്ധേയനായ നടനാണ് വിടവാങ്ങിയത്.

സംസ്‌കാരം ഇന്ന് വൈകുന്നേരം 4:30 ന് മുംബൈയിലെ വൈല്‍ പാര്‍ലെ പവന്‍ ഹാന്‍സിന് അടുത്തായി നടക്കും.

ബാദ്ഷാ, സനം ബേവഫാ തുടങ്ങി നിരവധി സിനിമകളിലും പങ്കജ് ധീര്‍ അഭിനയിച്ചിട്ടുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും ദൂരദര്‍ശനില്‍ ശ്രദ്ധേയമായ ചന്ദ്രകാന്ത, സസുരാല്‍ സിമര്‍ കാ, തുടങ്ങിയ സീരിയലുകളിലും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. 'മൈ ഫാദര്‍ ഗോഡ്ഫാദര്‍' എന്ന സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്.

മലയാളത്തില്‍ കെ. മധു സംവിധാനം ചെയ്ത രണ്ടാം വരവിലും പങ്കജ് ധീര്‍ അഭിനയിച്ചിട്ടുണ്ട്.

മഹാഭാരതതത്തിലെ കര്‍ണനായിരുന്നു ഏറ്റവും ശ്രദ്ധയമായ വേഷം. സീരിയലിനു പിന്നാലെ കര്‍ണന്റെ പേരില്‍ നിര്‍മിച്ച ക്ഷേത്രങ്ങളിലും പ്രതിമകളിലും നടന്റെ രൂപമായിരുന്നു ഉപയോഗിച്ചിരുന്നത്. ചില ടെക്‌സ്റ്റ് ബുക്കുകളിലും കര്‍ണന്റെ ചിത്രത്തിന് തന്റെ മുഖം ഉപയോഗിച്ചിരുന്നതായി പണ്ട് നല്‍കിയ അഭിമുഖത്തില്‍ പങ്കജ് ധീര്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT