ENTERTAINMENT

നടൻ പ്രകാശ് രാജിൻ്റെ അമ്മ സുവർണലത അന്തരിച്ചു

വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.

Author : ന്യൂസ് ഡെസ്ക്

ബെംഗളൂരു: നടൻ പ്രകാശ് രാജിൻ്റെ അമ്മ സുവർണലത (86) അന്തരിച്ചു. വാർധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ച രാവിലെ ബെംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.

സംസ്കാര ചടങ്ങുകൾ വൈകുന്നേരം ബെംഗളൂരുവിൽ വച്ച് നടക്കുമെന്ന് കുടുംബാഗങ്ങൾ അറിയിച്ചു. പ്രഖ്യാപനത്തെ തുടർന്ന്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ മേഖലകളിലെ നിരവധി അഭിനേതാക്കൾ, നിർമാതാക്കൾ, തിരക്കഥാകൃത്തുക്കൾ, സംവിധായകർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു.

SCROLL FOR NEXT