ENTERTAINMENT

വിവാഹം കഴിഞ്ഞ് 5 മാസം; റാപ്പർ ബാദ്ഷയും ഇഷ റിഖിയും വേർപിരിഞ്ഞു

2026 മാർച്ചിൽ വളരെ ലളിതമായി നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്

Author : ന്യൂസ് ഡെസ്ക്

പ്രശസ്ത റാപ്പർ ബാദ്ഷായും പഞ്ചാബി നടിയായ ഇഷ റിഖിയും വിവാഹബന്ധം വേർപിരിഞ്ഞു. വിവാഹിതരായി അഞ്ച് മാസങ്ങൾക്ക് ശേഷമാണ് ഈ തീരുമാനം. 2026 മാർച്ചിൽ വളരെ ലളിതമായി നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. താനും ഇഷയും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും തങ്ങളുടെ വഴിയിൽ മുന്നോട്ട് പോകാനും തീരുമാനിച്ചിരിക്കുകയാണെന്നും ബാദ്ഷ സമൂഹമാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

ബാദ്ഷ പങ്കുവച്ച കുറിപ്പ്:

"ഞാനും ഇഷ റിഖിയും പരസ്പര സമ്മതത്തോടെ പിരിയാനും ഞങ്ങളുടെ വഴിയിൽ മുന്നോട്ട് പോകാനും തീരുമാനിച്ചിരിക്കുകയാണ്.

പരസ്പര ബഹുമാനത്തോടെയാണ് ഈ തീരുമാനമെടുത്തിട്ടുള്ളത്. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ദയവായി മാനിക്കണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ഈ വിഷയത്തിൽ ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ഒരേയൊരു പ്രസ്താവന ഇതായിരിക്കും. ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് കൂടുതൽ ഊഹാപോഹങ്ങളോ നിഗമനങ്ങളോ ഉണ്ടാക്കരുതെന്ന് ഞങ്ങൾ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു."

വേർപിരിയലിന് പിന്നിലെ കാരണം ഇരുവരും പരസ്യമാക്കിയിട്ടില്ല. വിവാഹത്തിന് മുൻപ് ബാദ്ഷായും ഇഷയും ഏകദേശം നാല് വർഷത്തോളമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

2021ൽ ഒരു പാർട്ടിയിൽ വച്ച് പൊതുസുഹൃത്തുക്കൾ വഴിയാണ് ബാദ്ഷായും ഇഷയും ആദ്യമായി കണ്ടുമുട്ടുന്നത്. തുടർന്ന് ഇരുവരും അടുത്ത സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയും ചെയ്തു. 2026 മാർച്ചിൽ, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ പരമ്പരാഗത ചടങ്ങിലായിരുന്നു ഇവരുടെ വിവാഹം. ജൂലൈയിൽ ഇൻസ്റ്റാഗ്രാമിൽ 'ആസ്ക് മി എനിതിംഗ്' സെഷനിലാണ് ഇഷ വിവാഹവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തങ്ങളുടെ ആദ്യത്തെ ഔദ്യോഗിക ചിത്രവും ഇഷ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരുന്നു.

SCROLL FOR NEXT