ENTERTAINMENT

വേടന്റെ മോണലോവ; രജിസ്റ്റര്‍ വിവാഹം ചെയ്ത് നവമിയും വേടനും

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത രജിസ്റ്റര്‍ വിവാഹമായിരുന്നു

Author : ന്യൂസ് ഡെസ്ക്

റാപ്പര്‍ വേടനും എഴുത്തുകാരി നവമി ലതയും വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത രജിസ്റ്റര്‍ വിവാഹമായിരുന്നു. കണ്ണൂരിലെ ഒരു പരിപാടിയില്‍ വേടന്‍ വിവാഹക്കാര്യം സ്ഥിരീകരിച്ചിരുന്നു.

പരിപാടിയില്‍ വെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യമായി പങ്കുവെച്ചത്. പിന്നാലെ വേടനും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. 'എന്റെ കല്യാണമാണ്, 24ാം തീയതി രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോകുകയാണ്' എന്നായിരുന്നു വേടന്‍ പറഞ്ഞത്.

തൃശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയാണ് വേടന്‍. മലപ്പുറം മഞ്ചേരി സ്വദേശിയാണ് നവമി. ഭരണഘടന സാക്ഷിയാക്കി ലളിതമായ രീതിയിലാണ് വിവാഹം നടക്കുക എന്ന് വേടന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ബാച്ചിലര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

മോണലോവ എന്ന പാട്ട് ആദ്യമായി പാടിക്കൊണ്ടായിരുന്നു വേടന്‍ ആദ്യമായി തന്റെ പ്രണയത്തെ കുറിച്ച് പറഞ്ഞത്. ഈ ഗാനം തന്റെ കാമുകിയെ കുറിച്ച് എഴുതിയാണെന്നും വേടന്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT