ENTERTAINMENT

വേടൻ ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ; 28ന് നടക്കാനിരുന്ന സംഗീത പരിപാടി മാറ്റിവച്ചു

ദുബായിലെ ആശുപത്രിയിലാണ് വേടൻ ഇപ്പോഴുള്ളത്.

Author : ന്യൂസ് ഡെസ്ക്

ദുബായ്: സംഗീത പരിപാടിക്കായി ദുബായിൽ എത്തിയ റാപ്പര്‍ വേടനെ കടുത്ത ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി കൂടിയത് കൊണ്ടാണ് വേടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ദുബായിലെ ആശുപത്രിയിലാണ് വേടൻ ഇപ്പോഴുള്ളത്.

മലയാളി ഗായകൻ്റെ ചികിത്സയുടെ പശ്ചാത്തലത്തില്‍ നവംബര്‍ 28ന് ഖത്തറില്‍ നടക്കാനിരുന്ന ഷോ മാറ്റിവച്ചു. പിന്നീട് ഡിസംബര്‍ 12നായിരിക്കും പരിപാടി നടക്കുക.

SCROLL FOR NEXT