ശാന്തമായ മുഖഭാവം, കട്ടി കുറഞ്ഞ ഫ്രെയിമുള്ള കണ്ണടയിലൂടെ സൂക്ഷ്മമായുള്ള നോട്ടം, നരച്ച മുടിയും താടിയും. ടീ ഷർട്ടാണ് ധരിച്ചിരിക്കുന്നത്. അതിൽ ദേവ് ആനന്ദിന്റെ 'ജോണി മേരാ നാമി'ന്റെ പോസ്റ്റർ പ്രിന്റ് ചെയ്തിരിക്കുന്നു. ഒറ്റ നോട്ടത്തിൽ ഒരു അർബൻ ബുദ്ധിജീവി! അങ്ങനെ വിധിച്ച് പിന്മാറിയാൽ നിങ്ങൾ കബളിപ്പിക്കപ്പെട്ടു എന്നാണ് അർഥം.
നിങ്ങളെ കുറ്റം പറയാൻ സാധിക്കില്ല. അയാൾ ചൂണ്ടുന്നിടത്തേക്ക് മാത്രമാകും നമ്മുടെ നോട്ടം ചെല്ലുക. അയാൾ പറയുന്നതിൽ മാത്രമാകും നമ്മുടെ ശ്രദ്ധ. നമ്മുടെ നോട്ടം ഒന്ന് മാറുമ്പോൾ, ശ്രദ്ധയൊന്ന് തെറ്റുമ്പോഴാണ് അയാൾ കഥ മറിച്ചിടുക.
ശ്രീറാം രാഘവൻ, A TRUE GENIUS. കാണിയെ മയക്കുന്ന ഒരു റെസിപ്പി അയാൾക്ക് അറിയാം. ഒരു മാന്ത്രിക രസക്കൂട്ട്!