സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന 'ജയിലർ 2' ട്രെയ്‌ലര്‍ റിലീസ് ചെയ്തു. മാസ്സ് ആക്ഷൻ ത്രില്ലര്‍ ആയാണ് രണ്ടാം ഭാഗം എത്തുന്നത്. മുത്തുവേല്‍ പാണ്ഡ്യന്റെ പുതിയ ജീവിതത്തിനൊപ്പം, പ്രതികാരബുദ്ധിയുള്ള വില്ലനായുള്ള സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനവുമാണ് ട്രെയ്‌ലറിലെ ഹൈലൈറ്റ്. മോഹന്‍ലാല്‍, ശിവ് രാജ്‌കുമാര്‍, ജാക്കി ഷറോഫ് വിദ്യാ ബാലൻ, എസ് ജെ സൂര്യ. മിഥുന്‍ ചക്രവര്‍ത്തി എന്നിങ്ങനെ വന്‍ താരനിരയെ തന്നെ ട്രെയ്‌ലറില്‍ കാണാം.
ആദ്യ ഭാഗത്ത് മാസ്സ് കാമിയോ റോളിലെത്തിയ മോഹന്‍ലാലും, ശിവ് രാജ്‌കുമാറും അതിനേക്കാള്‍ മാസ്സായാകും ഇക്കുറി വന്നുപോകുക. മലയാളത്തില്‍ നിന്ന് വിനായകനെയും, സുരാജിനെയും കൂടാതെ ഹക്കിം ഷാജഹാൻ, കോട്ടയം നസീർ, മിർണ, സുജിത് ശങ്കർ, സുനിൽ സുഖദ, ഷംന കാസിം, രാജേഷ് മാധവൻ, അന്ന രേഷ്മ രാജൻ എന്നിവരുമുണ്ട്.
ഒക്ടോബര്‍ 15നാണ് ചിത്രത്തിന്റെ ആഗോള റിലീസ്. കേരളത്തിലും കര്‍ണാടകത്തിലും ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമിക്കുന്നത്. അനിരുദ്ധിന്റെ സംഗീതവും, ബിജിഎമ്മുമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണീയത. വിജയ് കാർത്തിക് കണ്ണൻ ആണ് ഛായാഗ്രഹണം.