സിദ്ധാർഥ് വേണുഗോപാൽ Source: Files
ENTERTAINMENT

ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

നടി സീമ ജി. നായർ ആണ് മരണവാർത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്...

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. നടി സീമ ജി. നായർ ആണ് മരണവാർത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. കഴിഞ്ഞ രണ്ട് വർഷത്തോളമായി രോഗവുമായി പോരാടിയതിന് ശേഷമാണ് സിദ്ധാർഥിന്റെ വിയോ​ഗമെന്ന് സീമ പറയുന്നു. തൃശൂര്‍ ചാലക്കുടി സ്വദേശിയാണ് സിദ്ധാര്‍ഥ്.

സീമ ജി. നായരുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

പ്രതീക്ഷകൾ അസ്തമിച്ചു ..പ്രശസ്ത സീരിയൽതാരം സിദ്ധാർഥ് വേണുഗോപാൽ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി ..കഴിഞ്ഞ രണ്ട് വർഷം നിനക്ക് വേണ്ടി ഞാൻ പൊരുതി,മനസ്സും ,ശരീരവും തളർന്നപ്പോളും നിന്റെ ജീവൻ തിരിച്ചു പിടിക്കാനായി ഞാൻ ഓടിക്കൊണ്ടേയിരുന്നു .ഇന്ന് ഈശ്വരൻതീരുമാനിച്ചു നീ കൂടുതൽ വേദനിക്കണ്ടായെന്ന് ..വയ്യ സിദ്ധാർഥ് തളർന്നുപോകുന്നു 🙏🙏🙏(NEURO ENDOCRINE CARCINOMA)എന്നCANCER ആയിരുന്നു

നടൻ കിഷോർ സത്യയും മരണവാർത്ത ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിൻ്റെ പൂർണരൂപം:

ഒരു കലാകാരൻ കൂടെ അകാലത്തിൽ പൊലിഞ്ഞു. ടെലിവിഷൻ പാരമ്പരകളിലൂടെ പ്രേക്ഷകർക്കു ഏറെ പരിചിതനായിരുന്ന സിദ്ധാർത്ഥ വേണുഗോപാൽ.

കുറച്ചുകാലമായി അദ്ദേഹം രോഗബാധിതനായിരുന്നു. നമുക്കെല്ലാം ഏറെ പ്രിയപ്പെട്ട സീമ ജി നായർ ആയിരുന്നു സിദ്ധാർത്ഥന്റെ ആരോഗ്യപരിപാലനം ഒക്കെ നിർവഹിച്ചിരുന്നത്. അന്തരിച്ചുപോയ ശരണ്യ ഉൾപ്പെടെ നിരവധി ആൾക്കാരുടെ ആരോഗ്യരക്ഷയ്ക്ക് വേണ്ടി സിനിമ എപ്പോഴും കൂടെയുണ്ടായിരുന്നു

സിദ്ധാർത്ഥിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു ഒപ്പം സിമ ജി നായരുടെ നന്മ നിറയുന്ന മനസ്സിന് മുൻപിൽ ശിരസ്സ് കുനിച്ച് നന്ദി അർപ്പിക്കുകയും ചെയ്യുന്നു

SCROLL FOR NEXT