ENTERTAINMENT

രമേശ് പിഷാരടി നയിക്കും? പുതിയ 'അമ്മ' അഡ്ഹോക്ക് കമ്മിറ്റിയെ ഉടൻ പ്രഖ്യാപിക്കും

ഗണേഷ് കുമാറും അഡോഹോക്ക് കമ്മിറ്റിയിൽ ഉൾപ്പെട്ടേക്കും

Author : ന്യൂസ് ഡെസ്ക്

എറണാകുളം: താരസംഘടനയായ അമ്മയുടെ ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാജിവച്ചതിന് പിന്നാലെ താൽക്കാലിക ഭരണസമിതിയെ ഉടൻ പ്രഖ്യാപിക്കും. പുതിയ താൽക്കാലിക ഭരണസമിതിയെ ജഗതിഷ് തിരഞ്ഞെടുക്കുമെന്നാണ് വിവരം. രമേശ് പിഷാരടിയാകും അഡ്‌ഹോക്ക് കമ്മിറ്റിയെ നയിക്കുക. ഗണേഷ് കുമാറും അഡോഹോക്ക് കമ്മിറ്റിയിൽ ഉൾപ്പെട്ടേക്കും

സംഘടനയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകളെച്ചൊല്ലിയുള്ള തർക്കം മൂർച്ഛിച്ചതോടെയാണ് അമ്മ ഭരണസമിതിയിലെ പതിനേഴ് അംഗങ്ങളും രാജിവച്ചത്. അം​ഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമായതോടെ പ്രസിഡൻ്റ് സ്ഥാനം രാജി വയ്ക്കുകയാണെന്ന് ശ്വേതാ മേനോൻ അറിയിച്ചിരുന്നു. വേ​ദിയിൽ കയറിയാണ് ശ്വേത രാജി സന്നദ്ധത അറിയിച്ചത്. പുതിയ ഭരണസമിതി അധികാരത്തിലെത്തി ഒരുവർഷം തികയുന്നതിന് മുന്നേയാണ് ശ്വേതാ മേനോൻ അടക്കമുള്ള പതിനേഴ് അംഗങ്ങളും രാജിവച്ചത്. പിന്നാലെയാണ് താൽക്കാലിക ഭരണസമിതിയെ പ്രഖ്യാപിക്കുന്ന തീരുമാനത്തിലേക്ക് സംഘടന എത്തിയത്.

SCROLL FOR NEXT