മോഹൻലാലിന് ഒപ്പം ദ ചെയിന്‍ സ്മോക്കേഴ്സ് 
ENTERTAINMENT

"ഞങ്ങളുടെ പുതിയ സുഹൃത്ത്"; മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് 'ദ ചെയിന്‍സ്മോക്കേഴ്സ്', ചിത്രം വൈറൽ

'ദ ചെയിന്‍സ്മോക്കേഴ്സ്' താരങ്ങളായ അലക്സ് പാല്‍, ഡ്രൂ ടാഗര്‍ട്ട് എന്നിവരാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: അഭിനയം കൊണ്ട് സിനിമാസ്വാദകരെ നിരന്തരം വിസ്മയിപ്പിക്കുന്ന നടനാണ് മോഹൻലാൽ. ആഗോളതലത്തിൽ വലിയ തോതിൽ ആരാധകരുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അമേരിക്കന്‍ ഇഡിഎം-പോപ്പ് ബാൻഡ് ആയ ദ ചെയിന്‍സ്മോക്കേഴ്സിന് ഒപ്പമുള്ള നടന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

'ദ ചെയിന്‍സ്മോക്കേഴ്സ്' താരങ്ങളായ അലക്സ് പാല്‍, ഡ്രൂ ടാഗര്‍ട്ട് എന്നിവരാണ് മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഒപ്പം രസകരമായ ഒരു ക്യാപ്ഷനും - "ഞങ്ങൾക്ക് ഒരു പുതിയ സുഹൃത്തിനെ കിട്ടി". ഡള്ളാസിലെ ഷോയ്ക്ക് മുൻപാണ് മോഹൻലാലുമായി ചെയിന്‍സ്മോക്കേഴ്സ് കണ്ടുമുട്ടിയത്. ഈ പോസ്റ്റ് ഇപ്പോൾ വൈറലാണ്. ലക്ഷക്കണക്കിന് ലൈക്കും കമന്റുമാണ് ചിത്രത്തിന് ലഭിക്കുന്നത്.

അതേസമയം, വർഷങ്ങൾക്ക് ശേഷം മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന 'പേട്രിയറ്റ്' മെയ് ഒന്നിന് തിയേറ്ററുകളിലേക്ക് എത്തും. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ വലിയ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബന്‍, ദര്‍ശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, രേവതി, ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

SCROLL FOR NEXT