രശ്‌മിക മന്ദാന, ദീപിക പദുകോണ്‍, നയന്‍താര Source: X
ENTERTAINMENT

നയന്‍താരയും ദീപികയുമല്ല, രശ്മികയും പിന്നില്‍; ഏറ്റവും കൂടുതല്‍ ആരാധകർ ഈ നടിക്ക്

ഈ പട്ടിക എന്ത് മാനദണ്ഡ പ്രകാരമാണ് തയ്യാറാക്കിയത് എന്നാണ് ആരാധകർ ചോദിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള നടിമാരുടെ പട്ടികയില്‍ ഒന്നാമതെത്തി സമാന്ത റൂത്ത് പ്രഭു. ഓർമാക്സ് മീഡിയ പുറത്തിറക്കിയ പത്ത് നടിമാരുടെ പട്ടികയിലാണ് നടി ഒന്നാം സ്ഥാനത്ത് എത്തിയത്. ആലിയ ഭട്ടാണ് രണ്ടാം സ്ഥാനത്ത്.

രാജ്യത്ത് ഏറെ ആരാധകരുള്ള ബോളിവുഡ് താരം ദീപിക പദുകോണും തെന്നിന്ത്യയിലെ നയന്‍താരയും യഥാക്രമം അഞ്ചും ആറും സ്ഥാനത്താണ്. ദീപികയെ മറികടന്ന് കാജല്‍ അഗർവാളും തൃഷയും പട്ടികയില്‍ മൂന്നും നാലം സ്ഥാനങ്ങളിലെത്തി. എന്നാല്‍, ഈ പട്ടിക എന്ത് മാനദണ്ഡ പ്രകാരമാണ് തയ്യാറാക്കിയത് എന്നാണ് ആരാധകർ ചോദിക്കുന്നത്.

രശ്‌മിക മന്ദാന, സായ് പല്ലവി, തമന്ന, ശ്രീലീല എന്നിവരാണ് പട്ടികയിലെ മറ്റു നടിമാർ. ഈ വർഷം വാർത്തകളിലും സിനിമകളിലും സജീവമായ നടിമാരാണ് ഇവർ എല്ലാം തന്നെ. എന്നാല്‍ വമ്പന്‍ റിലീസുകള്‍ ഒന്നുമില്ലാതിരുന്നിട്ടും പട്ടികയില്‍ സമാന്ത ഒന്നാം സ്ഥാനത്ത് എത്തിയതിന്റെ ആവേശത്തിലാണ് നടിയുടെ ആരാധകർ.

രാജ് ആൻഡ് ഡി കെ-യുടെ 'സിറ്റാഡെൽ: ഹണി ബണ്ണി' എന്ന ആമസോണ്‍ സീരീസില്‍ ആണ് സമാന്ത അവസാനമായി അഭിനയിച്ചത്. ഈ സീരീസിലെ നടിയുടെ ആക്ഷന്‍ പ്രകടനങ്ങള്‍ക്ക് മികച്ച അഭിപ്രായം ലഭിച്ചിരുന്നു. ഇതേ ടീമിന്റെ 'രക്ത ബ്രഹ്മാണ്ഡ്: ദ ബ്ലഡി കിംഗ്‌ഡം' എന്ന ആക്ഷന്‍- ഫാന്റസി സീരീസിലാണ് നടി നിലവില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് , മാ ഇന്‍ടി ബംഗാരം', 'ഫാമിലി മാന്‍: സീസണ്‍ 3' എന്നിവയാണ് നടിയുടെ മറ്റ് പ്രൊജക്ടുകള്‍.

SCROLL FOR NEXT