ENTERTAINMENT

"എനിക്ക് ഒരു വയസുള്ളപ്പോള്‍ ഉമ്മ ജോലികിട്ടി കാസർഗോഡ് പോയി, അന്നു മുതല്‍ ഉമ്മൂമ്മയാണ് എന്നെ വളര്‍ത്തിയത്": ഹാഷിർ

സനിമയിലെ ഉള്ളുലച്ച ഇമോഷണൽ രംഗങ്ങൾ പോലെ തന്നെ ഹാഷിറും ഉമ്മയും തമ്മിലുള്ള സംഭാഷണവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

Author : ന്യൂസ് ഡെസ്ക്

തിയേറ്ററിലെത്തിയ പ്രേക്ഷകരെ ആദ്യം ചിരിപ്പിക്കുകയും അതിലേറെ കരയിക്കുകയും ചെയ്ത ചിത്രമാണ് 'വാഴ 2'. സവിൻ സാ സംവിധാനം ചെയ്ത ചിത്രത്തിൽ പുതുമുഖങ്ങളായ ഒരു കൂട്ടം ചെറുപ്പക്കാർ അഭിനയിച്ചല്ല ജീവിച്ചാണ് പ്രേക്ഷകരുടെ മനസിലേയ്ക്ക് കടന്നുകൂടിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഹാഷിര്‍ തന്റെ ഉമ്മയുടെ ഉമ്മയോട് സിനിമ ഇറങ്ങിയെന്ന് പറയുന്ന വീഡിയോ നേരത്തേ തന്നെ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു.

സനിമയിലെ ഉള്ളുലച്ച ഇമോഷണൽ രംഗങ്ങൾ പോലെ തന്നെ ഹാഷിറും ഉമ്മയും തമ്മിലുള്ള സംഭാഷണവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഒപ്പം കാണികളുടെ ഹൃദയത്തെ തൊടുകയും ചെയ്തു. ഇപ്പോഴിതാ ഉമ്മൂമ്മയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഹാഷിർ. 'എനിക്ക് ഒരു വയസുള്ളപ്പോള്‍ എന്റെ ഉമ്മ ജോലി കിട്ടി കാസര്‍കോട് പോയി, അന്നു മുതല്‍ ഉമ്മൂമ്മയാണ് എന്നെ വളര്‍ത്തിയതെന്ന് ഹാഷിർ പറഞ്ഞു.

പ്രൊമോഷന്റെ ഭാഗമായി ഞാന്‍ 7 ദിവസത്തേക്ക് വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന് പറഞ്ഞു മനസിലാക്കിയതാണ് എന്നും ഹാഷിർ പറയുന്നു. 'എന്റെ സിനിമ ഇറങ്ങാന്‍ പോകുവാണ്, ഉമ്മ വളര്‍ത്തിയ മോന്റെ സിനിമ'- എന്നാണ് ഹാഷിര്‍ വിഡിയോയില്‍ പറയുന്നത്. ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വീഡിയോയിൽ കാണാൻ കഴിയും. ഏതൊരാൾക്കും തന്റെ ജീവിതവുമായി ബന്ധപ്പെടുത്താവുന്ന അനുഭവങ്ങൾ പറയുന്ന സിനിമ റെക്കോർഡ് കളക്ഷനാണ് നേടിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സുധീഷ്, വിജയ് ബാബു, അജു വർഗീസ്, ബിജുകുട്ടൻ, അരുൺ, വിനോദ് കെടാമംഗലം തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്. സംവിധായകൻ അൽഫോൺസ് പുത്രനും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

SCROLL FOR NEXT