വിവാഹ ദിനത്തില്‍ ഇഷ്ട താരത്തിന്റെ സര്‍പ്രൈസ് വിസിറ്റില്‍ ഞെട്ടി വധുവും വരനും. ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിലാണ് സൂര്യ അപ്രതീക്ഷിതമായി എത്തിയത്. സൂര്യയെ കണ്ട് അമ്പരക്കുന്ന വധുവിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
വധുവും വരനും മാത്രമല്ല, വിവാഹത്തിനെത്തിയ അതിഥികളെല്ലാം സൂപ്പര്‍ സ്റ്റാറിനെ കണ്ട് ആശ്ചര്യപ്പെടുന്നുണ്ട്. വധൂവരന്മാര്‍ക്കൊപ്പം വിശേഷം പറഞ്ഞും ഫോട്ടോയെടുത്തുമാണ് സൂര്യ മടങ്ങിയത്. വിവാഹ ദിവസം കൂടുതല്‍ മനോഹരമാക്കിയതിന് നന്ദിയെന്നാണ് വരന്‍ അരവിന്ദ് വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചത്.
ചെന്നൈയില്‍ അരവിന്ദ്-കാജല്‍ എന്നിവരുടെ വിവാഹത്തിനാണ് താരം എത്തിയത്. സൂര്യയുടെ എന്‍ട്രിയില്‍ ആരാധകരും ആശ്ചര്യപ്പെട്ടിരിക്കുകയാണ്. ഇതിലും വലിയ വിവാഹ സമ്മാനം വേറെ എന്തുവേണം എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.