വിസ്മയ മോഹൻലാലിന്റെ 2025 
ENTERTAINMENT

കൂൾ ലുക്കിൽ മോഹൻലാൽ, ലവ്വടിച്ച് സുചിത്ര, നിലത്തുകിടന്നുറങ്ങുന്ന പ്രണവ്; 2025ലെ വിസ്മയയുടെ പ്രിയ നിമിഷങ്ങൾ

യാത്രകൾ ഇഷ്ടപ്പെടുന്ന വിസ്മയ തന്റെ യാത്രാ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്

ന്യൂസ് ഡെസ്ക്
വിസ്മയ മോഹൻലാൽ

2025ലെ മനോഹര മുഹൂർത്തങ്ങൾ കോർത്തിണക്കി ഇൻസ്റ്റഗ്രാം പോസ്റ്റുമായി വിസ്മയ മോഹൻലാൽ. കുടുംബവും ഒന്നിച്ചുള്ള യാത്രാ ചിത്രങ്ങളാണ് വിസ്മയ പങ്കുവച്ചിരിക്കുന്നത്.

ഇതിൽ വളർത്തു നായയെ കെട്ടിപ്പിടിച്ച് നിലത്തുകിടന്ന് ഉറങ്ങുന്ന പ്രണവ് മോഹൻലാലിന്റെ ചിത്രമാണ് ഏറെ ശ്രദ്ധ നേടുന്നത്.

Source: Instagram / mayamohanlal

പ്രണവിനെ കൂടാതെ മോഹൻലാലിനേയും സുചിത്രയേയും ഈ ചിത്രങ്ങളിൽ കാണാം. ഫുൾ ട്രാവൽ മോഡിൽ കിടിലൻ ലുക്കിലാണ് മോഹൻലാൽ.

കൈ ലവ്വ് ആകൃതിയില്‍ വച്ച് സ്നേഹം പങ്കിടുന്ന സുചിത്ര മോഹൻലാലിന്റെ ചിത്രങ്ങളാണ് വിസ്മയ പങ്കുവച്ചത്.

ചേട്ടൻ പ്രണവിനെപ്പോലെ യാത്രകൾ ഇഷ്ടപ്പെടുന്ന വിസ്മയ തന്റെ യാത്രാ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.

മോഹൻലാലിന്റെയും പ്രണവിന്റെയും പാത പിന്തുടർന്ന് വിസ്മയയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന 'തുടക്കം' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.

യാത്രകൾ മാത്രമല്ല, എഴുത്തും വരയും ആയോധനകലകളും നിറഞ്ഞതാണ് വിസ്മയയുടെ ലോകം. തായ് ആയോധന കല അഭ്യസിക്കുന്നതിന്റെ വീഡിയോകൾ ഇടയ്ക്ക് ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കാറുണ്ട്. വിസ്മയ എന്ന നടിയെ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ.

തന്റെ കവിതകളും ചിത്രങ്ങളും ചേർത്ത് 'ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്' എന്നൊരു പുസ്തകം വിസ്മയ പുറത്തിറക്കിയിരുന്നു. പിന്നീട് ഈ കൃതി 'നക്ഷത്രധൂളികൾ' എന്ന പേരിൽ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തു.

SCROLL FOR NEXT