വിഖ്യാത സംവിധായകൻ ജാഫർ പനാഹിയെ വിടാതെ പിന്തുടരുകയാണ് ഇറാൻ സർക്കാർ. 'പ്രൊപ്പഗണ്ട പ്രവർത്തനങ്ങൾ' ആരോപിച്ച് ഒരു വർഷം തടവാണ് സംവിധായകന് സർക്കാർ വിധിച്ചിരിക്കുന്നത്. രണ്ട് വർഷത്തെ യാത്രാ വിലക്കും, ഏതെങ്കിലും രാഷ്ട്രീയ-സാമൂഹിക സംഘങ്ങളിൽ അംഗത്വം വഹിക്കുന്നതിൽ നിന്നും സംവിധായകനെ വിലക്കുന്നതാണ് ശിക്ഷാ നടപടി. ഇത് ആദ്യമായല്ല ഇങ്ങനെ പനാഹിയെ തടവിലാക്കാൻ സർക്കാർ ശ്രമിക്കുന്നത്. എന്തുകൊണ്ട് ജാഫർ പനാഹിയുടെ ശബ്ദത്തെ ഇറാൻ സർക്കാർ ഭയപ്പെടുന്നു? വീഡിയോ കാണാം